കെ എസ് ടി യു ആരോഗ്യ കേന്ദ്രത്തിലേക്ക് മെഡിക്കൽ ഉപകരണങ്ങൾ നൽകി

ആതവനാട്: കേരള സ്ക്കൂൾ ടീച്ചേഴ്സ് യൂണിയൻ  കരുതൽ സ്പർശം കാമ്പയിൻ്റെ ഭാഗമായി കുറ്റിപ്പുറം ഉപജില്ല കമ്മറ്റിയുടെ നേതൃത്വത്തിൽ  ആതവനാട് പഞ്ചായത്ത് ആരോഗ്യ കേന്ദ്രത്തിലേക്ക് പൾസ്  ഓക്സി മീറ്ററും സുരക്ഷാ കിറ്റുകളും നൽകി. 

തിരുർ മണ്ഡലം മുസ്ലീം ലീഗ് വൈസ് പ്രസിഡൻ്റ് ഇ. സക്കീർ ഹുസൈൻ ഗ്രാമ പഞ്ചായത്ത്  പ്രസിഡൻ്റ് ടി.പി. സനൂബിയക്ക് കൈറി. കോവിഡ് പ്രതിരോധ പ്രവർത്തനത്തിൻ്റെ ഭാഗമായി ഉപജില്ലയിലെ  ഏഴ് ആരോഗ്യ കേന്ദ്രങ്ങളിലേക്കും കെ എസ് ടി യു  മെഡിക്കൽ ഉപകരണങ്ങൾ നൽകി വരുന്നു. കെ എസ് ടി യു ജില്ലാ സെക്രട്ടറി ടി.വി. ജലീൽ, തിരുർ വിദ്യാഭ്യാസ ജില്ലാ വൈസ് പ്രസിഡൻ്റ് യൂനുസ് മയ്യേരി, ആതവനാട് പഞ്ചായത്ത് മുൻ അംഗം കെ.ടി. ഫൈസൽ, ജൂനിയൽ ഹെൽത്ത് ഇൻസ്പെകർമാരായ മിനി ഗോപിനാഥ്, എസ്. അഭിലാഷ് എന്നിവർ പങ്കെടുത്തു