പുറത്തൂർ സ്വദേശിനി വെൻ്റിലേറ്റർ കിട്ടാതെ  മരിച്ചു

മലപ്പുറം: തവനൂർ മണ്ഡ്ലത്തിലെ പുറത്തൂർ സ്വദേശിയായ സ്ത്രീ വെൻ്റി ലേറ്റർ കിട്ടാതെ  മരിച്ചു. കോവിഡ് ബാധിതയായിരുന്നു.  പുറത്തൂർ സ്വദേശി ഫാത്തിമ (63) യാണ് മരണപ്പെട്ടത്. വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

 

ഹോസ്പിറ്റലിൽ വന്നപ്പോൾ തന്നെ അധികൃതർ വെൻറിലേറ്റർ സൗകര്യമില്ല എന്ന് അറിയിച്ചിരുന്നു തുടർന്ന് സമൂഹ മാധ്യമങ്ങൾ വഴിയും ഫോൺ മുഖേനയും അന്വേഷിച്ചെങ്കിലും മൂന്ന് ദിവസമായി വെൻ്റിലേറ്ററിന് ശ്രമിച്ചിട്ടും കിട്ടിയില്ലെന്ന് ബന്ധുക്കൾ പരാതിപ്പെട്ടു. കഴിഞ്ഞ പത്താം തീയതിയാണ് ഫാത്തിമയെ അശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇവർക്ക് വേണ്ടി സാമൂഹ്യ മാധ്യമങ്ങളിലൂടെയും വെൻറിലേറ്ററിനായി സഹായം തേടിയിരുന്നു