കോവിഡ് പ്രതിരോധം: നഗരസഭാ ഭരണ സമിതിക്കെതിരെ സി.പി.എം കള്ളം പ്രചരിപ്പിക്കുന്നു.യു .ഡി.എഫ്
തിരൂർ.കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ചിട്ടയായും സർക്കാർ നിർദ്ദേശങ്ങൾക്ക് അനുസരിച്ചും മുന്നോട്ട് കൊണ്ട് പോകുന്ന നഗരസഭാ ഭരണ സമിതിക്കെതിരെ സി.പി.എം നടത്തുന്നത് ഈ അവസരത്തിൽ ഈ സംവിധാനങ്ങളെ തകർക്കാനുള്ളതാണ്. നഗരസഭയിൽ 50 ഓളം ബെഡ്ഡുകളുള്ള ഡൊമിഷ്യലറി സെന്റർ തുറന്നു .ഇന്ന് വരെ 20 രോഗികളെ മാത്രമേ പ്രവേശിപ്പിച്ചിട്ടുള്ളൂ. പുതിയ രോഗികൾ വന്നിട്ടില്ല.വീട്ടിൽ സൗകര്യമില്ലാത്തതും സംരക്ഷിക്കാൻ ആളില്ലാത്തവർക്കുമാണ് ഡി.സി.സി..ആവശ്യമെങ്കിൽ ഇനിയും ഡി.സി.സി.കൾ തുറക്കാൻ തീരുമാ നമെടുത്തിട്ടുമുണ്ട്.
സി.എഫ്.എൽ ടി.സി.ക്ക്.നഗരസഭാ സ്ഥല സൗകര്യമൊരുക്കി കൊടുത്തിട്ട് മാസത്തോളമായി.അത് പ്രവർത്തിപ്പിക്കേണ്ടത് ജില്ലാ ആരോഗ്യ വിഭാഗമാണ്.ജില്ലാ ആശുപത്രിയിൽ വരുന്ന അധിക രോഗികളെ പ്രവേശിപ്പിക്കാനുള്ളതാണ് സി എഫ് എൽ ടി.സി.ജില്ലയിൽ തന്നെ ആറ് സി.എഫ്.എൽ.ടി.സി.മാത്രമാണ് ഇത് വരെ തുറന്നിട്ടുള്ളത് .
സമൂഹ അടുക്കള പറയുമ്പോൾ സർക്കാരിന്റെ നിർദേശമാണ് നഗരസഭാ നടപ്പാക്കുന്നത്.ജനകീയ ഹോട്ടൽ ഇല്ലാത്ത സ്ഥലങ്ങളിലാണ് സമൂഹ അടുക്കള പറയുന്നത്.നഗര സഭ ജനകീയ ഹോട്ടൽ തുറന്ന് ആവശ്യക്കാർക്ക് ഭക്ഷണം എത്തിക്കുന്നുണ്ട്. മാത്രമല്ല നഗരസഭ സൗജന്യമായി ഒരു ആംബുലൻസ് സർവീസ് ഏർപ്പെടുത്തിയതും മറ്റു നഗര സഭകൾക്ക് മാതൃകയാണ്, ആർ ആർ ടി സംവിധാനം തകരാറാക്കിയത് ആരെന്ന് പറയണോ?
മറ്റു വർഡുകളിൽ നിന്ന് സ്വന്തക്കാരെ തിരുകിക്കയറ്റി ആർ.ആർ ടി കളിൽരാഷ്ട്രീയം കലർത്തിയതാരാണ്.
ഇന്നലെ നടന്ന നഗരസഭാ അവലോകന യോഗത്തിൽ നഗരസഭയുടെ പ്രവർത്തനത്തെ പിന്തുണച്ച് പ്രതിപക്ഷ നേതാവ് പത്രസമ്മേളനത്തിലും പങ്കെടുത്തതാണ് .ഇന്ന് നടന്ന കൗൺസിൽ യോഗത്തിലും പ്രതിപക്ഷം ഇത് സംബന്ധിച്ച ഒരു ആക്ഷേപവും ഉന്നയിച്ചില്ല
കഴിഞ്ഞ കോവിഡ് കാലത്തു നടന്ന കഥകളൊക്കെ വിളിച്ചു പറയണോ ,ഒരുപാടുണ്ട് കഥകൾ,ജീവിക്കുന്ന തെളിവുകൾ തന്നെയുണ്ട്.
ചികിത്സ കിട്ടാതെ ഒരു ജീവൻ കൊറന്റൈൻ സെന്ററിൽ വച്ച് പൊലിഞ്ഞതും എല്ലാം. ഇത് രാഷ്ട്രീയം പറയാനുള്ള അവസരമല്ല ഈ മഹാമാരി യെ നേരിടാൻ ഒത്തൊരുമിച്ചു നിൽക്കുകയല്ലേ വേണ്ടത് ആയതിനാൽ സി.പിഎം ഈ കള്ളപ്രചാരണം അവസാനിപ്പിക്കണം.
യോഗത്തിൽ ഇബ്രാഹിം ഹാജി കീഴേടത്തിൽ, പി.രാമൻകുട്ടി,എ.കെ.സൈതാലികുട്ടി, യാസർ പയ്യോളി,പി.കെ.കെ.തങ്ങൾ ഹാജി,എ.കെ.സൈഡാലികുട്ടി,പി.കെ.കെ.തങ്ങൾ, പ്രസംഗിച്ചു