കെ.കെ. ശൈലജയ്ക്ക് പകരം വീണ ജോർജ് ആരോഗ്യമന്ത്രിയാവും.

തിരുവനന്തപുരം: കെ.കെ. ശൈലജയ്ക്ക് പകരം വീണ ജോർജ് ആരോഗ്യമന്ത്രിയാവും. രണ്ടാം പിണറായി വിജയൻ മന്ത്രിസഭയിൽ കെ.എൻ.ബാലഗോപാലാണ് ധനകാര്യമന്ത്രി. വ്യവസായ വകുപ്പ് പി.രാജീവിനാണ്. ഉന്നത വിദ്യാഭ്യാസ വകുപ്പ് ആർ. ബിന്ദുവിനായിരിക്കും.

മന്ത്രിസഭയിലെ മന്ത്രിമാരുടെ വകുപ്പുകൾ സംബന്ധിച്ച് അന്തിമരൂപമായി. ബുധനാഴ്ച ചേർന്ന സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന്റേതാണ് തീരുമാനം. എല്ലാ മന്ത്രിമാരുടെയും വകുപ്പുകൾ നിശ്ചയിക്കാൻ മുഖ്യമന്ത്രിയെയാണ് ഇടതുമുന്നണിയോഗം ചുമതലപ്പെടുത്തിയിരുന്നത്.

 

 

സി.പി.എമ്മിന്റെയും സി.പി. ഐ.യുടെയും കൈവശമുള്ള പ്രധാനവകുപ്പുകളിൽ മാറ്റമില്ല.

 

പിണറായി വിജയൻ- പൊതുഭരണം, ആഭ്യന്തരം, വിജിലൻസ്, ഐടി, ആസൂത്രണം, മെട്രോ

 

കെ.എൻ. ബാലഗോപാൽ- ധനകാര്യം

 

വീണ ജോർജ്- ആരോഗ്യം

പി. രാജീവ്- വ്യവസായം

 

ആർ.ബിന്ദു- സാമൂഹിക ക്ഷേമം, പൊതുവിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം

 

എം.വി. ഗോവിന്ദൻ- തദ്ദേശസ്വയംഭരണം

 

പി.എ. മുഹമ്മദ് റിയാസ്- പൊതുമരാമത്ത്, ടൂറിസം

 

വി.എൻ. വാസവൻ- എക്സൈസ്, തൊഴിൽ

 

കെ. കൃഷ്ണൻകുട്ടി- വൈദ്യുതി

 

അഹമ്മദ് ദേവർകോവിൽ- തുറമുഖം