Fincat

ഓക്‌സിമീറ്റര്‍ ചലഞ്ചിലേക്ക് കൂടുതല്‍ സംഭാവനകള്‍

പൊന്നാനി നഗരസഭയുടെ ഓക്‌സിമീറ്റര്‍ ചലഞ്ചിലേക്ക് പൊന്നാനി എം.ഇ.എസ് കോളേജിലെ എന്‍.എസ്.എസ് യൂണിറ്റ് ഓക്‌സിമീറ്ററുകള്‍ സംഭാവന ചെയ്തു. കോവിഡ് വ്യാപന സാഹചര്യത്തില്‍ രോഗികളില്‍ ഓക്‌സിജന്റെ അളവ് പരിശോധിക്കുന്നതിന് ആവശ്യമായ ഓക്‌സിമീറ്ററുകള്‍ ശേഖരിക്കുന്നതിനാണ് നഗരസഭ ചലഞ്ച് സംഘടിപ്പിക്കുന്നത്. മുന്നൊരുക്കത്തിന്റെ ഭാഗമായി വാര്‍ഡ് ആര്‍.ആര്‍.ടി കള്‍ക്കായി നഗരസഭ ഓക്‌സിമീറ്റര്‍ നല്‍കുകയും ചെയ്തിരുന്നു.

More contributions to the Oxymeter Challenge

1 st paragraph

എന്‍.എസ്.എസ് യൂണിറ്റ് സെക്രട്ടറി നാജിദില്‍ നിന്നും നഗരസഭാ ചെയര്‍മാന്‍ ശിവദാസ് ആറ്റുപുറം ഓക്‌സിമീറ്ററുകള്‍ ഏറ്റുവാങ്ങി. വൈസ് ചെയര്‍പേഴ്‌സണ്‍ ബിന്ദു സിദ്ധാര്‍ത്ഥന്‍, എന്‍.എസ്.എസ് വളണ്ടിയര്‍ ആബിദ് തുടങ്ങിയവര്‍ പങ്കെടുത്തു.