പൊതുവിദ്യാലയങ്ങളിലെ ഒന്നാം ക്ലാസ് പ്രവേശനം

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ, എയ്‌ഡഡ്, അംഗീകൃത അൺഎയ്‌ഡഡ് പൊതുവിദ്യാലയങ്ങളിലെ ഒന്നാം ക്ലാസ് പ്രവേശനം ഇന്നലെ മുതൽ ഓൺലൈനായി ആരംഭിച്ചു. എട്ടുവരെയുള്ള ക്ലാസുകളിലേക്കും പുതുതായി പ്രവേശനം ലഭിക്കും. ഇതിന് സമ്പൂർണ പോർട്ടലിൽ  http://sampoorna.kite.kerala.gov.in സൗകര്യം ഒരുക്കിയിട്ടുണ്ട്. പ്രധാനാധ്യാപകരെ ഫോൺ മുഖേന വിളിച്ചും പ്രവേശന നടപടികൾ പൂർത്തിയാക്കാം.

ഡിജിറ്റൽ ക്ലാസുകളിലൂടെ നടത്തിയ പഠനപ്രവർത്തനങ്ങളുടെ അവലോകനം മേയ് മുപ്പതിനകം പൂർത്തിയാക്കി റിപ്പോർട്ട് പ്രധാനാധ്യാപകർക്ക് നൽകണം. അവർ ബന്ധപ്പെട്ട ഉപജില്ല/ജില്ല വിദ്യാഭ്യാസ ഓഫീസർമാർക്ക് സമപ്പിക്കുകയും തുടർന്ന് ഉപഡയറക്ടർമാർ മുഖാന്തരം ഇ-മെയിൽ വഴി supdtqip@kerala.gov.in പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസിലേക്ക് അയക്കുകയും വേണം.