Main Banner

പേഴ്സണൽ സ്റ്റാഫ് പാർട്ടിക്കാർ മതിയെന്ന് സിപിഐഎം

പേഴ്സണൽ സ്റ്റാഫ് വിഷയത്തിൽ പിടിമുറുക്കി സിപിഐഎം. പേഴ്സണൽ സ്റ്റാഫ് പാർട്ടിക്കാർ മതിയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റ് തീരുമാനിച്ചു. സ്റ്റാഫ് അം​ഗങ്ങളായി പരമാവധി 25 പേർ മതിയെന്നും തീരുമാനമായി. സ്റ്റാഫാകുന്ന സർക്കാർ ജീവനക്കാർക്ക് 51 വയസിൽ കൂടുതൽ പ്രായം പാടില്ലെന്നും തീരുമാനിച്ചു.

1 st paragraph

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി സംസ്ഥാന സമിതി അംഗവും മുൻ രാജ്യഭാ എംപിയുമായ കെ.കെ. രാഗേഷിനെ തീരുമാനിച്ചിരുന്നു.

2nd paragraph

എം.വി ജയരാജൻ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറിയതിന് ശേഷം മുഖ്യമന്ത്രിയുടെ ഓഫിസ് കേന്ദ്രീകരിച്ച് പല വിവാദങ്ങളുമുണ്ടായിരുന്നു. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് രാഷ്ട്രീയ നിയമനം. പൊളിറ്റിക്കൽ സെക്രട്ടറിയായി പുത്തലത്ത് ദിനേശൻ തന്നെ തുടരും.