Main Banner

കൊച്ചിയില്‍ സംഗീതത്തിന്റെ മഹാലോകം സൃഷ്ടിച് ഫ്‌ലവേഴ്‌സ് മ്യൂസിക് അവാര്‍ഡ്‌സ്; മികച്ച ഗായകന്‍ എസ് ഹരിശങ്കര്‍, ഗായിക അനില രാജീവ്

കൊച്ചി: കൊച്ചിയില്‍ സംഗീതത്തിന്റെ മഹാലോകം സൃഷ്ടിച് ഫ്‌ലവേഴ്‌സ് മ്യൂസിക് അവാര്‍ഡ്‌സ് 2026. സിയാല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന പരിപാടിയില്‍ സംഗീതലോകത്തെ പ്രതിഭകള്‍ പങ്കെടുത്തു. എസ് ഹരിശങ്കര്‍ ആണ് മികച്ച ഗായകന്‍. അനില രാജീവ് മികച്ച ഗായിക. സംഗീത സംവിധായകന്‍ എം ജയചന്ദ്രന് ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡും ലഭിച്ചു.

1 st paragraph

പ്രൗഢഗംഭീരമായ സംഗീതനിശയാണ് കൊച്ചിയില്‍ നടന്നത്. പ്രേക്ഷകര്‍ നെഞ്ചേറ്റിയ സംഗീത പ്രതിഭകള്‍ പരിപാടിയുടെ ഭാഗമായതോടെ ആഘോഷരാവ് മണിക്കൂറുകള്‍ നീണ്ടു. യുവ സംഗീതജ്ഞര്‍ ഒത്തുചേര്‍ന്നതോടെ പരിപാടി വര്‍ണ്ണാഭമായി.

മണ്‍മറഞ്ഞ പ്രശസ്ത സംഗീതജ്ഞന്‍ എസ് പി വെങ്കിടേഷിന് ആദരമര്‍പ്പിച്ചായിരുന്നു പരിപാടി ആരംഭിച്ചത്. ഗോകുലം ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്‍മാന്‍ ഗോകുലം ഗോപാലന്‍, ട്വന്റിഫോര്‍ ചീഫ് എഡിറ്റര്‍ ശ്രീകണ്ഠന്‍ നായര്‍ എന്നിവരില്‍ നിന്ന് എസ്പി വെങ്കിടേഷിന്റെ കുടുംബം ആദരം ഏറ്റുവാങ്ങി.

2nd paragraph

ദേശീയ അവാര്‍ഡ് ജേതാവ് വൈക്കം വിജയലക്ഷ്മിയെയും സംഗീത ലോകത്ത് 40 വര്‍ഷം പൂര്‍ത്തിയാക്കിയ മോഹന്‍ സിത്താരയെയും പരിപാടിയില്‍ ആദരിച്ചു.

സംഗീത സംവിധായകന്‍ എം ജയചന്ദ്രനാണ് ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ്. ഇന്ത്യന്‍ മ്യൂസിക് ഐക്കണ്‍ അവാര്‍ഡ് ഗായകന്‍ ബെന്നി ദയാല്‍ സ്വന്തമാക്കി. മികച്ച ഗായകന്‍ എസ് ഹരിശങ്കര്‍. ഗായിക അനില രാജീവ്. മികച്ച റാപ്പര്‍ ആയി വേടനെയും തിരഞ്ഞെടുത്തു. സിത്താര കൃഷ്ണകുമാര്‍, ഫെജോ അടക്കമുള്ള ഗായകരുടെ സംഗീതവിരുന്നും മറ്റ് നൃത്ത പരിപാടികളും അരങ്ങേറി.