Fincat

അലമാരയിൽ സൂക്ഷിച്ച 12 പവൻ മോഷണം പോയ സംഭവത്തിൽ പതിനാറുകാരി പിടിയിൽ

തിരൂരങ്ങാടി: കൊളപ്പുറം അത്താണിക്കൽ കെ.കെ.സി.അബ്ദുൽ ഹമീദിന്റെ വീട്ടിൽ അലമാരയിൽ സൂക്ഷിച്ചിരുന്ന 12 പവൻ സ്വർണം കവർന്ന കേസിൽ 16 കാരിയായ തമിഴ്നാട് സ്വദേശി പിടിയിൽ. ഇവരുടെ വീട്ടിൽ ജോലി ചെയ്തിരുന്ന സ്ത്രീയോടൊപ്പം വന്നിരുന്ന കോയമ്പത്തൂർ സ്വദേശിനിയാണ് മോഷണം നടത്തിയത്.

1 st paragraph

അബ്ദുൽ ഹമീദിന്റെ മരുമകളുടെ സ്വർണ്ണമായിരുന്നു. കഴിഞ്ഞ ദിവസം പരിശോധിച്ചപ്പോഴാണ് നഷ്ടപ്പെട്ടത് അറിയുന്നത്. തുടർന്ന് താനൂർ ഡി വൈ എസ് പി എം.ഐ. ഷാജിയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടാൻ കഴിഞ്ഞത്. ഇവരുടെ താമസ സ്ഥലത്ത് വസ്ത്രങ്ങൾക്കിടയിൽ ഒളിപ്പിച്ചു വെച്ചിരുന്ന മോഷണം നടത്തിയ സ്വർണ്ണാഭരണങ്ങൾ പിടിച്ചെടുക്കുകയും ചെയ്‌തു.

2nd paragraph

എസ് ഐ പി.എം.രതീഷ്, പ്രമോദ്, സി സി പി ഒ സലേഷ്, സിപിഒ ജിനേഷ്, വിനീഷ്,wcpo മാരായ ജിജി, സജിനി എന്നിവരാണ് പ്രതിയെ പിടികൂടിയത്.