കോവിഡ് 19: മലപ്പുറം ജില്ലയില്‍ 3,499 പേര്‍ക്ക് വൈറസ് ബാധ 4,613 പേര്‍ക്ക് രോഗമുക്തി

ടെസ്റ്റ് പോസിറ്റീവിറ്റി 28.75 ശതമാനം   നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 3,363 പേര്‍ ആരോഗ്യ പ്രവര്‍ത്തകര്‍ 0 ഉറവിടമറിയാതെ 73 പേര്‍ക്ക് രോഗബാധിതരായി ചികിത്സയില്‍ 48,142 പേര്‍ ആകെ നിരീക്ഷണത്തിലുള്ളത് 65,780 പേര്‍

മലപ്പുറം ജില്ലയില്‍ വെള്ളിയാഴ്ച (മെയ് 21) 3,499 പേര്‍ക്ക് കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 28.75 ശതമാനമാണ് ജില്ലയിലെ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. അതേസമയം 4,613 പേര്‍ ജില്ലയില്‍ രോഗമുക്തരായി. ഇതോടെ കോവിഡ് വിമുക്തരായി ജില്ലയില്‍ സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിയവരുടെ എണ്ണം 2,05,475 ആയതായും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വ്യക്തമാക്കി.

 

വെള്ളിയാഴ്ച രോഗബാധ സ്ഥിരീകരിച്ചവരില്‍ 3,363 പേര്‍ രോഗികളുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധിതരായവരാണ്. 73 പേര്‍ക്ക് വൈറസ്ബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. വിദേശ രാജ്യങ്ങളില്‍ നിന്ന് തിരിച്ചെത്തിയ അഞ്ച് പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 58 പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

 

65,780 പേരാണ് ജില്ലയില്‍ ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 48,142 പേരാണ് ചികിത്സയിലുള്ളത്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 1,555 പേരും കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 286 പേരും 206 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലുമാണ്. തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കു കീഴിലുള്ള പ്രത്യേക താമസ കേന്ദ്രങ്ങളായ ഡൊമിസിലിയറി കെയര്‍ സെന്ററുളില്‍ 729 പേരും ശേഷിക്കുന്നവര്‍ വീടുകളിലും മറ്റുമായും നിരീക്ഷണത്തില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ 776 പേരാണ് കോവിഡ് ബാധിതരായി മരിച്ചത്.

 

ആരോഗ്യ ജാഗ്രത കര്‍ശനമായി പാലിക്കണം: ജില്ലാ മെഡിക്കല്‍ ഓഫീസര്‍

 

കോവിഡ് വ്യാപനം ആശങ്കയായി തുടരുമ്പോള്‍ ആരോഗ്യ ജാഗ്രത കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇക്കാര്യത്തിലുണ്ടാകുന്ന ഓരോ വീഴ്ചകളും ഗുരുതരമായ ആരോഗ്യ വെല്ലുവിളി സൃഷ്ടിക്കും. അത്യാവശ്യ ഘട്ടങ്ങളില്ലാതെ ഒരു കാരണവശാലും വീടുകളില്‍ നിന്ന് പുറത്തിറങ്ങരുത്. വീടുകളിലും അതീവ ജാഗ്രത പുലര്‍ത്തണം.

 

ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാല്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെടണമെന്നും ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുതെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു. ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം.

 

ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

 

വെള്ളിയാഴ്ച (മെയ് 21) മലപ്പുറം ജില്ലയില്‍ രോഗബാധിതരായവരുടെ പ്രാദേശികാടിസ്ഥാനത്തിലുള്ള എണ്ണം ചുവടെ ചേര്‍ക്കുന്നു,

 

എ.ആര്‍ നഗര്‍ 49

ആലങ്കോട് 33

ആലിപ്പറമ്പ് 28

അമരമ്പലം 20

ആനക്കയം 28

അങ്ങാടിപ്പുറം 37

അരീക്കോട് 39

ആതവനാട് 43

ഊരകം 90

ചാലിയാര്‍ 01

ചീക്കോട് 18

ചേലേമ്പ്ര 26

ചെറിയമുണ്ടം 08

ചെറുകാവ് 27

ചോക്കാട് 84

ചുങ്കത്തറ 15

എടക്കര 25

എടപ്പറ്റ 23

എടപ്പാള്‍ 30

എടരിക്കോട് 45

എടവണ്ണ 28

എടയൂര്‍ 15

ഏലംകുളം 13

ഇരിമ്പിളിയം 16

കാലടി 31

കാളികാവ് 27

കല്‍പകഞ്ചേരി 27

കണ്ണമംഗലം 55

കരുളായി 12

കരുവാരക്കുണ്ട് 14

കാവനൂര്‍ 41

കീഴാറ്റൂര്‍ 36

കീഴുപറമ്പ് 25

കോഡൂര്‍ 13

കൊണ്ടോട്ടി 60

കൂട്ടിലങ്ങാടി 08

കോട്ടക്കല്‍ 61

കുറുവ 39

കുറ്റിപ്പുറം 09

കുഴിമണ്ണ 14

മക്കരപ്പറമ്പ് 25

മലപ്പുറം 147

മമ്പാട് 22

മംഗലം 31

മഞ്ചേരി 129

മങ്കട 13

മാറാക്കര 17

മാറഞ്ചേരി 116

മേലാറ്റൂര്‍ 22

മൂന്നിയൂര്‍ 57

മൂര്‍ക്കനാട് 58

മൂത്തേടം 27

മൊറയൂര്‍ 09

മുതുവല്ലൂര്‍ 09

നന്നമ്പ്ര 24

നന്നംമുക്ക് 38

നിലമ്പൂര്‍ 69

നിറമരുതൂര്‍ 12

ഒതുക്കുങ്ങല്‍ 16

ഒഴൂര്‍ 03

പള്ളിക്കല്‍ 15

പാണ്ടിക്കാട് 26

പരപ്പനങ്ങാടി 33

പറപ്പൂര്‍ 25

പെരിന്തല്‍മണ്ണ 48

പെരുമണ്ണ ക്ലാരി 15

പെരുമ്പടപ്പ് 25

പെരുവള്ളൂര്‍ 60

പൊന്മള 34

പൊന്മുണ്ടം 17

പൊന്നാനി 63

പൂക്കോട്ടൂര്‍ 18

പോരൂര്‍ 53

പോത്തുകല്ല് 02

പുലാമന്തോള്‍ 34

പുളിക്കല്‍ 31

പുല്‍പ്പറ്റ 05

പുറത്തൂര്‍ 34

പുഴക്കാട്ടിരി 16

താനാളൂര്‍ 60

താനൂര്‍ 14

തലക്കാട് 41

തവനൂര്‍ 15

താഴേക്കോട് 91

തേഞ്ഞിപ്പലം 20

തെന്നല 24

തിരുനാവായ 16

തിരുവാലി 16

തൃക്കലങ്ങോട് 40

തൃപ്രങ്ങോട് 18

തുവ്വൂര്‍ 25

തിരൂര്‍ 62

തിരൂരങ്ങാടി 46

ഊര്‍ങ്ങാട്ടിരി 16

വളാഞ്ചേരി 42

വളവന്നൂര്‍ 34

വള്ളിക്കുന്ന് 32

വട്ടംകുളം 22

വാഴക്കാട് 07

വാഴയൂര്‍ 08

വഴിക്കടവ് 10

വെളിയങ്കോട് 52

വേങ്ങര 46

വെട്ടത്തൂര്‍ 20

വെട്ടം 29

വണ്ടൂര്‍ 82