Fincat

കാലവർഷം: തെങ്ങ്‌ വീണ് വൈദ്യുതി തൂൺ തകർന്നു

കല്പകഞ്ചേരി: ശക്തമായ കാറ്റിനെ തുടർന്ന് തെങ്ങ് കടപുഴകി വീണ് വൈദ്യുതി തൂൺ തകർന്നു. വളവന്നൂർ ചെറവന്നൂരിലെ താഴത്തെ പീടിയാക്കൽ അബ്ദുറഹിമാന്റെ ഉടമസ്ഥതയിലുള്ള തെങ്ങാണ് കടപുഴകി വീണത്. വെള്ളിയാഴ്ച ഉച്ചക്കാണ് സംഭവം. 

1 st paragraph

കടപുഴകിയ തെങ്ങ് വൈദ്യുതി തൂണിന് മുകളിലേക്ക് വീഴുകയായിരുന്നു. വൈദ്യുതി തൂൺ പൂർണ്ണമായും തകർന്നെങ്കിലും താഴേക്ക് മുറിഞ്ഞു വീണില്ല. തെങ്ങ് പ്രദേശത്തെ ഇടവഴിയിലേക്കാണ് വീണതെങ്കിലും തലനാരിഴക്കാണ് വൻദുരന്തം ഒഴിവായത്. വൈദ്യുതി ലൈനുകൾ പൊട്ടാതിരുന്നതും അപകടം ഒഴിവാക്കി.

ചെറവന്നൂരിൽ തെങ്ങ് കടപുഴകി വൈദ്യുതി തൂണ് തകർന്ന നിലയിൽ
2nd paragraph

വെറ്റില തകർന്നത് ഉൾപ്പെടെയുള്ള കൃഷി നാശവും ഉണ്ടായിട്ടുണ്ട്. കെ.എസ്.ഇ. ബി ഉദ്യോഗസ്ഥർ പ്രാഥമിക അറ്റകുറ്റപണികൾ നടത്തി. പ്രദേശത്ത് ഇതു വരെ വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചിട്ടില്ല.