വാക്കാട് കോവിഡ് സെക്കന്ററി ട്രീറ്റ്മെന്റ് സെന്റർ ആരംഭിച്ചു.
തിരൂർ ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിൽ വെട്ടം വാക്കാട് കോവിഡ് സെക്കന്ററി ട്രീറ്റ്മെന്റ് സെന്റർ ആരംഭിച്ചു.
ഓക്സിജൻ സൗകര്യമുള്ള 10 കിടക്കകൾ അടക്കം 25 കിടക്കകളുള്ള ആശുപത്രിയാണ് ആരംഭിച്ചത്.4 ഡോക്ടർമാരും 6സ്റ്റാഫ് നഴ്സും 6 ക്ലീനിങ് സ്റ്റാഫിനേയും നിയമിച്ചു. ആശുപത്രി തിരൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ:യു സൈനുദ്ധീൻ തുറന്നുകൊടുത്തു.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രീത പുളിക്കൽ, വെട്ടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നൗഷാദ് നെല്ലാഞ്ചേരി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമരായ നാസർ, തങ്കമണി എന്നിവർ പങ്കെടുത്തു.