വാക്കാട് ബൈക്ക് തീയിട്ട് നശിപ്പിച്ച പ്രതിക്കായി അന്വേഷണം ഊർജിതമാക്കി പൊലീസ്

തിരൂർ: വാക്കാട് ബൈക്ക് തീയിട്ട് നശിപ്പിച്ച പ്രതിക്കായി അന്വേഷണം ഊർജിതമാക്കിയതായി പൊലീസ്.
വാക്കാട് ആശുപത്രിപടിക്കു സമീപമാണ് ഇരുചക്രവാഹനം തീയിട്ടു നശിപ്പിച്ച നിലയിൽ കണ്ടെത്തിയത്. വാക്കാട് സ്വദേശി ഇബ്രാഹിമിൻെറ പുരക്കൽ ഫാറൂഖിൻ്റെ കെ.എൽ.53 എ 2202 നമ്പർ ബൈക്കാണ് തീയിട്ടു നശിപ്പിച്ചത്. ബുധനാഴ്ച പുലർച്ച രണ്ട് മണിയോടെയാണ് സംഭവം.മത്സ്യ തൊഴിലളിയായ ഫാറൂഖിൻെറ വീട്ടുമുറ്റത്ത് നിർത്തിയിട്ട ബൈക്ക് ആശുപത്രിപടി പെട്രോൾപമ്പിന് സമീപത്തേക്കെത്തിച്ചാണ് പെട്രോൾ ഒഴിച്ച് കത്തിച്ചിട്ടുള്ളത്. അഗ്നിക്കിരയാക്കിയ ബൈക്കിൽ നിന്നും മറ്റൊരു വാഹനത്തിൽ നിന്നും ശേഖരിച്ച പെട്രോൾ ഒഴിച്ചാണ് ബൈക്ക് കത്തിച്ചതെന്ന് പൊലീസ് പറഞ്ഞു.
സംഭവത്തിന് പിന്നിൽ പ്രദേശവാസിയാണെന്നും ഇയാൾ തന്നെയും കുടുംബത്തിനും നേരെ നിരന്തരം ഭീഷണി മുഴക്കാറുണ്ടെന്നും ഫാറൂഖ് പൊലീസിൽ മൊഴി നൽകി. തൻെറ കുട്ടികളെ യാതൊരുപ്രകോപനവുമില്ലാതെ ഉപദ്രവിക്കാൻ ശ്രമിച്ചത് പൊലീസിൽ പരാതി പറഞ്ഞതുമായുണ്ടായ പകയാണ് തന്നോട് ഉള്ളതെന്നും ഫാറൂഖ് പറഞ്ഞു.

സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
പ്രതിയെന്ന് സംശയിക്കുന്നയാളുടെ വീട്ടിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിട്ടില്ല. വ്യാഴാഴ്ച രാത്രി പ്രതി ഒളിവിൽ കഴിയാൻ സാധ്യതയുള്ള തീരദേശത്തെ ഷെഡ്ഡുകൾ കേന്ദ്രീകരിച്ച് പൊലീസ് തിരച്ചിൽ നടത്തിയിരുന്നു. അതേസമയം
പ്രതിയെ തിരിച്ചറിഞ്ഞതായും ഉടൻ അറസ്റ്റ് ചെയ്യുമെന്നും തിരൂർ സി.ഐ ടി.പി ഫർഷാദ് പറഞ്ഞു.