കോവിഡ് 19: ജില്ലയില്‍ 3,932 പേര്‍ക്ക് വൈറസ് ബാധ; 4,555 പേര്‍ക്ക് രോഗമുക്തി
ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 29.94 നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 3,720 പേര് ഉറവിടമറിയാതെ 91 പേര്‍ക്ക് ആരോഗ്യമേഖലയില്‍ ഒരാള്‍ക്കും രോഗബാധിതരായി ചികിത്സയില്‍ 47,531 പേര് ആകെ നിരീക്ഷണത്തിലുള്ളത് 65,660 പേര്
മലപ്പുറം ജില്ലയില്‍ ഇന്ന് (മെയ് 22) ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരാള്‍ക്കുള്‍പ്പടെ 3,932 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 29.94 ശതമാനമാണ് ശനിയാഴ്ചയിലെ ജില്ലയിലെ കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. വൈറസ് ബാധിതരുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 3,720 പേര്‍ക്കും 91 പേര്‍ക്ക് ഉറവിടമറിയാതെയുമാണ് രോഗബാധയുണ്ടായിട്ടുള്ളത്. കൂടാതെ വിദേശ രാജ്യങ്ങളില്‍ നിന്ന് ജില്ലയിലെത്തിയ 36 പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 84 പേര്‍ക്കും ഇന്ന് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
65,660 പേരാണ് ജില്ലയില്‍ ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 47,531 പേരാണ് വിവിധ കേന്ദ്രങ്ങളിലായി ചികിത്സയിലുള്ളത്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 1,527 പേരും കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 268 പേരും 210 പേര് കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലുമാണ്. സ്വയം നിരീക്ഷണത്തിന് വീടുകളില്‍ സൗകര്യമില്ലാത്തവര്‍ക്കായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഡൊമിസിലിയറി കെയറുകളില്‍ 710 പേരും ശേഷിക്കുന്നവര്‍ വീടുകളിലും നിരീക്ഷണത്തില്‍ കഴിയുകയാണ്.
രണ്ട് ലക്ഷത്തിലധികമാളുകളാണ് ഇത് വരെയായി ജില്ലയില്‍ കോവിഡ് മുക്തരായി സാധാരണ ജീവിതത്തിലേക്ക് മടങ്ങിയത്. 4,555 പേര് കൂടി രോഗമുക്തരായതോടെ ശനിയാഴ്ച വരെ ജില്ലയിലെ കോവിഡ് രോഗമുക്തരുടെ എണ്ണം 2,10,013 ആയി. ജില്ലയില്‍ ഇതുവരെ 777 പേരാണ് കോവിഡ് ബാധിതരായി മരണത്തിന് കീഴടിങ്ങിയത്.
അനാവശ്യമായി പുറത്തിറങ്ങരുത്
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്ന് നില്ക്കുന്ന സാഹ അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ ആരും വീടുകളില്‍ നിന്ന് പുറത്തിറങ്ങരുത്. ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളുണ്ടാവുകയോ വൈറസ് ബാധിതരുമായി സമ്പര്‍ക്കമുണ്ടാവുകയോ ചെയ്താല്‍ അത് മറച്ചുവെക്കാതിരിക്കുകയും അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്ട്രോള് സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെട്ട് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കേണ്ടതുമാണ്.
ജില്ലാതല കണ്ട്രോള് സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.
മെയ് 22 ന് മലപ്പുറം ജില്ലയില്‍ രോഗബാധിതരായവരുടെ പ്രാദേശികാടിസ്ഥാനത്തിലുള്ള എണ്ണം ചുവടെ ചേര്‍ക്കുന്നു,
എ.ആര് നഗര്‍ 23
ആലങ്കോട് 21
ആലിപ്പറമ്പ് 30
അമരമ്പലം 10
ആനക്കയം 32
അങ്ങാടിപ്പുറം 19
അരീക്കോട് 27
ആതവനാട് 24
ഊരകം 37
ചാലിയാര്‍ 28
ചീക്കോട് 34
ചേലേമ്പ്ര 20
ചെറിയമുണ്ടം 11
ചെറുകാവ് 15
ചോക്കാട് 47
ചുങ്കത്തറ 22
എടക്കര 17
എടപ്പറ്റ 39
എടപ്പാള്‍ 31
എടരിക്കോട് 13
എടവണ്ണ 75
എടയൂര്‍ 72
ഏലംകുളം 15
ഇരിമ്പിളിയം 54
കാലടി 49
കാളികാവ് 55
കല്പകഞ്ചേരി 38
കണ്ണമംഗലം 55
കരുളായി 02
കരുവാരക്കുണ്ട് 106
കാവനൂര്‍ 11
കീഴാറ്റൂര്‍ 27
കീഴുപറമ്പ് 21
കോഡൂര്‍ 05
കൊണ്ടോട്ടി 91
കൂട്ടിലങ്ങാടി 32
കോട്ടക്കല്‍ 51
കുറുവ 09
കുറ്റിപ്പുറം 65
കുഴിമണ്ണ 42
മക്കരപ്പറമ്പ് 16
മലപ്പുറം 189
മമ്പാട് 36
മംഗലം 34
മഞ്ചേരി 93
മങ്കട 33
മാറാക്കര 136
മാറഞ്ചേരി 08
മേലാറ്റൂര്‍ 26
മൂന്നിയൂര്‍ 28
മൂര്‍ക്കനാട് 13
മൂത്തേടം 31
മൊറയൂര്‍ 48
മുതുവല്ലൂര്‍ 34
നന്നമ്പ്ര 17
നന്നംമുക്ക് 22
നിലമ്പൂര്‍ 52
നിറമരുതൂര്‍ 13
ഒതുക്കുങ്ങല്‍ 10
ഒഴൂര്‍ 27
പള്ളിക്കല്‍ 25
പാണ്ടിക്കാട് 27
പരപ്പനങ്ങാടി 42
പറപ്പൂര് 50
പെരിന്തല്‍മണ്ണ 47
പെരുമണ്ണ ക്ലാരി 11
പെരുമ്പടപ്പ് 27
പെരുവള്ളൂര്‍ 51
പൊന്മള 07
പൊന്മുണ്ടം 15
പൊന്നാനി 101
പൂക്കോട്ടൂര്‍ 42
പോരൂര്‍ 52
പോത്തുകല്ല് 71
പുലാമന്തോള്‍ 04
പുളിക്കല്‍ 14
പുല്‍പ്പറ്റ 25
പുറത്തൂര്‍ 29
പുഴക്കാട്ടിരി 42
താനാളൂര്‍ 09
താനൂര്‍ 30
തലക്കാട് 01
തവനൂര്‍ 69
താഴേക്കോട് 72
തേഞ്ഞിപ്പലം 16
തെന്നല 35
തിരുനാവായ 54
തിരുവാലി 21
തൃക്കലങ്ങോട് 29
തൃപ്രങ്ങോട് 36
തുവ്വൂര്‍ 93
തിരൂര്‍ 38
തിരൂരങ്ങാടി 33
ഊര്‍ങ്ങാട്ടിരി 34
വളാഞ്ചേരി 56
വളവന്നൂര്‍ 48
വള്ളിക്കുന്ന് 25
വട്ടംകുളം 62
വാഴക്കാട് 08
വാഴയൂര്‍ 15
വഴിക്കടവ് 57
വെളിയങ്കോട് 10
വേങ്ങര 41
വെട്ടത്തൂര്‍ 48
വെട്ടം 24
വണ്ടൂര്‍ 45