തിരൂർ ജില്ലാ ആശുപത്രിയിൽ നിന്നും വെൻറിലേറ്ററുകൾ കടത്താൻ ശ്രമിച്ചത് ഉദ്യോഗസ്ഥരുടെ ഒത്താശ മൂലമാണെന്ന് ഡിവൈഎഫ്ഐ.
തിരൂർ: ജില്ലാ കലക്ടറുടേയോ ഡിഎംഒയുടെയോ നിർദ്ദേശമില്ലാതെ തിരൂർ ജില്ലാ ആശുപത്രിയിൽ നിന്നും മൂന്ന് വെൻറിലേറ്ററുകൾ പെരിന്തൽമണ്ണയിലെ സ്വകാര്യ മെഡിക്കൽ കോളേജിലേക്ക് മാറ്റാൻ കൂട്ട് നിന്ന ആശുപത്രി സൂപ്രണ്ടിൻ്റെയും ചില ഡോക്ടർമാരുടെയും ഒത്താശ മൂലമാണെന്ന് ഡിവൈഎഫ്ഐ തിരൂർ ബ്ലോക്ക് കമ്മിറ്റി കുറ്റപ്പെടുത്തി.
കോവിഡ് പോസിറ്റീവ് ആയ ഡയാലിസിസ് രോഗികൾക്ക് അതത് ഡയാലിസിസ് കേന്ദ്രങ്ങളിൽ സൗകര്യം ചെയ്യണമെന്ന ഉത്തരവുണ്ടായിട്ടും തിരൂർ ജില്ലാ ആശുപത്രി ഡയാലിസിസ് കേന്ദ്രത്തിൽ നിന്നും മഞ്ചേരിയിലേക്ക് റഫർ ചെയ്യുന്നതിൽ നിന്നും അധികൃതർ പിന്തിരിയണമെന്നും ജില്ലാ ആശുപത്രിയിൽ വെൻറിലേറ്റർ സൗകര്യം ഉടൻ നടപ്പാക്കണമെന്നും ഡിവൈഎഫ്ഐ ആവശ്യപ്പെട്ടു.