Fincat

ക്വാറന്റൈന്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചാല്‍ കര്‍ശന നടപടി: ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍

കോവിഡ് പോസിറ്റീവ് ആയവരും ക്വാറന്റൈന്‍ നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ളവരും ക്വാറന്റൈന്‍ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് പുറത്തിറങ്ങിയാല്‍ ഇവര്‍ക്കെതിരെ പകര്‍ച്ച വ്യാധി നിയന്ത്രണ നിയമ പ്രകാരവും ദുരന്ത നിവാരണ നിയമമനുസരിച്ചും കേസെടുക്കുന്നതോടൊപ്പം ഇവരെ 14 ദിവസത്തേക്ക് ഡി.സി.സി / സി.എഫ്.എല്‍.ടി സി യിലേക്ക് മാറ്റുമെന്നും ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. ജില്ലയില്‍ ക്വാറന്റൈന്‍ നിര്‍ദ്ദേശങ്ങള്‍ പലരും ലംഘിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.

The ration card will be confiscated if the control instructions are violated

1 st paragraph

കോവിഡ് പോസിറ്റീവായവരും ക്വാറന്റൈന്‍ നിര്‍ദ്ദേശിക്കപ്പെട്ടവരും പരിശോധന ഫലം കാത്തിരിക്കുന്നവരും സര്‍ക്കാര്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നിര്‍ബന്ധമായും പാലിക്കണം. ആര്‍.ആര്‍.ടി അംഗങ്ങളും ആരോഗ്യപ്രവര്‍ത്തകരും ഇത് ഉറപ്പു വരുത്തണം. കോവിഡ് പോസിറ്റീവ് ആയവര്‍ക്ക് വീട്ടില്‍ പൂര്‍ണമായ ക്വാറന്റൈന്‍ സൗകര്യമില്ലെങ്കില്‍ അവര്‍ ഡി.സി.സി / സി.എഫ്.എല്‍.ടി.സി യിലേക്ക് മാറണം. വീടുകളില്‍ സൗകര്യമുണ്ടോ എന്ന് ആര്‍.ആര്‍.ടി ഉറപ്പ് വരുത്തണം. രോഗ ലക്ഷണം ഉള്ളവര്‍ ആരോഗ്യ പ്രവര്‍ത്തകരുമായി ബന്ധപ്പെട്ട് ആവശ്യമായ ചികിത്സ നേടണം.

2nd paragraph

ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് പുറത്തിറങ്ങുന്നവരെ കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കും. പോസിറ്റീവ് ആകുന്നവരെ നേരെ സി.എഫ്.എല്‍ ടി. സി യിലേക്ക് മാറ്റും. ആര്‍.ആര്‍.ടി അംഗങ്ങള്‍ക്ക് അനുവദിച്ച പാസിന്റെ കാലാവധി മെയ് 31 വരെ വരെ നീട്ടിയതായും ജില്ലാ കലക്ടര്‍ അറിയിച്ചു.