Fincat

ട്രിപ്പിൾ ലോക് ഡൗണിനിടെ പൊന്നാനി ഹാർബറിൽ സംഘടിപ്പിച്ച മത്സ്യ ലേലം പൊലീസ് ഇടപ്പെട്ട് നിർത്തിവെപ്പിച്ചു.

പൊന്നാനി: ഹാർബറിൽ പുലർച്ചെ ആരംഭിച്ച ലേലത്തിൽ നൂറ് കണക്കിനാളുകളാണ് പങ്കെടുത്തത്. ട്രിപ്പിൾ ലോക് ഡൗൺ ലംഘിച്ച് ലേലം നടത്തിയതറിഞ്ഞ് പൊലീസ് എത്തിയാണ് ലേലം നിർത്തിവെപ്പിച്ചത്. കണ്ടാലറിയാവുന്ന 58 പേർക്കെതിരെ സംഭവത്തിൽ പൊന്നാനി പൊലീസ് കേസെടുത്തു. ഹാർബർഗേറ്റ് തകർത്താണ് ലേലത്തിനെത്തിയവർ അകത്ത് പ്രവേശിച്ചത്.

1 st paragraph

ജില്ലയ്ക്ക് പുറത്തുനിന്നും ഇന്നും നിരവധി പേരാണ് ഇതിൽ പങ്കെടുത്തത് കഴിഞ്ഞ ദിവസം രാത്രിയിൽ  രാഷ്ട്രീയപാർട്ടി പ്രതിനിധികൾ ഗൂഗിൾ മീറ്റിലൂടെ ഒത്ത് ചേർന്നാണ് ഇവർ ഇവിടെ സംഘടിച്ചതെന്ന് പൊന്നാനി കോസ്റ്റൽ പോലീസ് അറിയിച്ചു. പൊന്നാനി പോലീസ് തുടർ നടപടികൾ .സ്വീകരിച്ചു.

2nd paragraph