നാടും വീടും ശുചീകരിച്ച് ടീം വെൽഫെയർ

കൊണ്ടോട്ടി : നാടും വീടും ശുചീകരിച്ച് കോ വിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഏർപ്പെട്ടിരിക്കുകയാണ് ടീം വെൽഫെയർ വളണ്ടിയർമാർ. കോവിഡ് രോഗം ബാധിച്ചവരുടെ ഇരുനൂറിൽപരം വീടുകളിൽ ഇതിനകം തന്നെ ശുചീകരണം നടത്തികഴിഞ്ഞു. ആരോഗ്യ കേന്ദ്രങ്ങൾ, പഞ്ചായത്ത്‌ ഓഫീസ് ഉൾപ്പെടെ പൊതു ഭരണ കേന്ദ്രങ്ങൾ,മത്സ്യ -മാംസ മാർക്കറ്റുകൾ, പച്ചക്കറി മാർക്കറ്റുകൾ, ബസ്സ്റ്റാന്റ്, ബസ് സ്റ്റോപ്പുകൾ,അനവധി കവലകൾ, സൂപ്പർ മാർക്കറ്റുകൾ എന്നിവിടങ്ങളിൽ ശാസ്ത്രീയ രീതിയിൽ അണു നശികരണം നടത്തി. ലോക്ഡൗൺ മുന്നേ തന്നെ കോവിഡ് സന്നദ്ധ പ്രവർത്തനങ്ങൾക്കായി 50 അംഗ ടീമിനെ സജ്ജമാക്കി പ്രത്യേകം ട്രെയിനിങ് കൊടുത്താണ് വളണ്ടിയർമാരെ ഇത്തരം പ്രവർത്തനങ്ങളിൽ രംഗത്തിറങ്ങിയത്.

പ്രതിരോധ രക്ഷാ പ്രവർത്തനങ്ങൾക്കായി മെഷിനിയറുകളും മറ്റ് ഉപകരണങ്ങളും ടീം സജ്ജീകരിച്ചിട്ടുണ്ട്. കോവിഡ് – കൊറന്റൈനിലുമുള്ള പ്രയാസമുള്ള കുടുംബങ്ങൾക്ക് മുഴുവൻ ഭക്ഷണ കിറ്റ് വിതരണം ചെയ്ത് വരുന്നു. കോവിഡ് ബാധിച്ച് പാചകം ചെയ്യാൻ പ്രയാസപ്പെടുന്നവർക്ക് പ്രത്യേക പദ്ധതിയുമുണ്ട്. മരുന്ന് വിതരണം നടന്ന് വരുന്നു. പൾസർ ഓക്സി മീറ്റർ, BP അപ്പാറൽസ്, ഗ്ലുക്കോ മീറ്റർ, സ്ട്രിപ്സ് തുടങ്ങി അത്യാവിശ്യമുള്ള

മെഡിക്കൽ ഉപകരണങ്ങൾ എത്തിച്ച് നൽകുന്നു. ഓരോ പഞ്ചായത്തിലും 04 പേരുടെ നമ്പറുകൾ പരസ്യപ്പെടുത്തിയാണ് പദ്ധതികൾ നടപ്പിലാക്കി വരുന്നത്. വാക്‌സിനേഷൻ രെജിസ്ട്രേഷന് വേണ്ടി പ്രത്യേക സംവിധാനവും ഒരുക്കി. കൊറാന്റയിൽ മറ്റുമുള്ള കുടുംബങ്ങളെ ഫോൺ വഴി കൗൺസിലിങ്ങിനും പ്രത്യേകം പരിഗണന നൽകി വരുന്നു. കോവിഡ്മൂലം മരിക്കുന്ന ബോഡി സംസ്കരണത്തിനായി പ്രത്യേകം പരിശീലനം നൽകിയ വളണ്ടിയർ ടീം തന്നെയുണ്ട്.

ഹമീദ് ഒളവട്ടൂർ, മുനീർ കാവട്ട്, നസ്രു കാളോത്, നിയാസ് വട്ടൊല, ഷിബാസ് pp, ജംഷീർ പുളിക്കൽ, ഷാഹിദ് മുണ്ടു മുഴി,ഹർഷദ് ആക്കോട്, ഷമീം എക്കാപറമ്പ് എന്നിവർ നേതൃത്വം നൽകുന്നു.