ഡോക്ടറുടെ കുറിപ്പടിയില്ലാതെ മരുന്നുകള്‍ നല്‍കരുത്

കോവിഡിന്റെ ലക്ഷണങ്ങളായ ജലദോഷം, പനി, ചുമ, കഫക്കെട്ട് എന്നീ അസുഖങ്ങളുമായി വരുന്ന വ്യക്തികള്‍ക്ക് ഡോക്ടറുടെ കുറിപ്പടിയില്ലാതെ മരുന്നുകള്‍ നല്‍കരുതെന്ന് കോഴിക്കോട് അസിസ്റ്റന്റ് ഡ്രഗ്‌സ് കണ്‍ട്രോളര്‍ സുജിത് കുമാര്‍. കെ നിര്‍ദേശം നല്‍കി. ഈ നിര്‍ദ്ദേശം പാലിക്കാത്ത  ജില്ലയിലെ എല്ലാ ചില്ലറ ഔഷധ വ്യാപാര സ്ഥാപനങ്ങള്‍ക്കുമെതിരെ കര്‍ശന നടപടി  സ്വീകരിക്കും.

ജില്ലയില്‍ കുറിപ്പടിയില്ലാതെ മരുന്ന് വില്‍പന നടത്തുന്നുണ്ടോ എന്ന് പ്രത്യേക സംഘം നിരീക്ഷിക്കും. സ്ഥാപനങ്ങളില്‍ പരിശോധന  ശക്തമാക്കുമെന്നും ജില്ലാ ഡ്രഗ്‌സ് ഇന്‍സ്പെക്ടര്‍  ഡോ. നിഷിത് എം.സി അറിയിച്ചു.