Fincat

കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സിപിഐഎം കരിദിനം ആചരിച്ചു.

വളാഞ്ചേരി: ‍കാര്ഷിക വിരുദ്ധ നിലപാട് സ്വീകരിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നയത്തിനെതിരെ രാജ്യ തലസ്ഥാനത്ത് നടക്കുന്ന കര്‍ഷക സമരം ആറ് മാസം പിന്നിടുന്നു.സമരത്തിന്  ഐക്യദാർഢ്യം പ്രഖ്യാപിച്ച് സി.പി.എ എം  കരിദിനമാചരിച്ചു.എസ്.എഫ്.എെ ദേശീയ അധ്യക്ഷന്‍ വി.പി സാനു കുടുംബ സമേതം കരിദിനാചരണത്തില്‍ പങ്കെടുത്തു

കര്‍ഷകരെ ദ്രോഹിക്കകുകയും,കോര്‍പ്പറേറ്റുകള്‍ക്ക് രാജ്യത്തിന്‍റെ മണ്ണ് വില്‍ക്കുകയും ചെയ്യുന്ന കര്‍ഷ നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് രാജ്യതലസ്ഥാനത്ത് കര്‍ഷകര്‍ സമരം നടത്തുന്നത്.കര്‍ഷക സമരം ആറ് മാസം പിന്നിടുന്ന വേളയില്‍ സമരത്തിന് എെക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കരിദിനം ആചരിക്കുകയാണ് സി.പി.എ എം വീട്ടുമുറ്റങ്ങളില്‍ നടന്ന കരിദിനാചരണത്തില്‍ എസ്.എഫ്.എ  അഖിലേന്ത്യ പ്രസിഡന്‍റ് വി.പി സാനു കുടുംബത്തോടൊപ്പം പങ്കെടുത്തു.സി.പി.എ എം ജില്ലാ സെക്രട്ടറിയേറ്റഗം വി.പി സക്കറിയ,വി.റംലത്ത്,റിനേഷ് പി ചന്ദ്രന്‍,ടി.കെ സൈതാലിക്കുട്ടി എന്നിവര്‍ പങ്കെടുത്തു