Fincat

സര്‍ക്കാര്‍ ഡ്രൈവര്‍ക്ക് സുരക്ഷ ഉറപ്പു വരുത്തണം

മലപ്പുറം : കോവിഡ് ഡ്യൂട്ടിയുമായി ബന്ധപ്പെട്ട് വിവിധ വകുപ്പിലെ ഡ്രൈവര്‍മാര്‍ വിശ്രമമില്ലാതെ ജോലി ചെയ്യുന്ന അവസരത്തില്‍ സര്‍ക്കാര്‍ ഡ്രൈവര്‍മാര്‍ക്ക് എല്ലാവിധ സുരക്ഷയും ഉറപ്പു വരുത്തണമെന്ന് കേരള ഗവ. ഡ്രൈവേഴ്‌സ് അസോസിയേഷന്‍ മലപ്പുറം ജില്ലാ കമ്മിറ്റി അധികൃതരോട് ആവശ്യപ്പെട്ടു. മൂന്നിയൂര്‍ പി എച്ച് സി യിലെ കൃഷ്ണന്‍ എന്ന ഡ്രൈവറെ വേങ്ങര സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ തടഞ്ഞുവെക്കുകയും അസഭ്യം പറയുകയും ചെയ്തു. കോവിഡുമായി ബന്ധപ്പെട്ട ഡ്യൂട്ടി ചെയ്യുമ്പോള്‍ വരെ സര്‍ക്കാര്‍ ഡ്രൈവര്‍മാരെ അകാരണമായി ദ്രോഹിക്കുന്ന ഇത്തരം സമീപനങ്ങള്‍ അംഗീകരിക്കാനാവില്ലെന്ന് യോഗം ചൂണ്ടിക്കാട്ടി.

1 st paragraph

ഉദ്യോഗസ്ഥനെ അകാരണമായി ദ്രോഹിച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നും യോഗം ആവശ്യപ്പെട്ടു. ജില്ലാ സെക്രട്ടറി വി ചക്രപാണി, സേതുമാധവന്‍, നിരുഫര്‍ ഇരുമ്പൂഴി, സജാവുദ്ദീന്‍. സതീശ് പങ്കെടുത്തു