ലോക്ഡൗൺ മറവിൽ ലഹരി മാഫിയയുടെ കടന്നുകയറ്റം നിയന്ത്രിക്കണം :  എൽ.എൻ.എസ്. ജനകീയ കർമ്മ സമിതി

മലപ്പുറം: കോവിഡ് വ്യാപനത്തിലെ ലോക് ഡൗണിൻ്റെ മറവിൽ ജില്ലയിലുടനീളം ലഹരി മാഫിയയുടെ കടന്ന് കയറ്റമാണ് വൈലത്തൂർ സംഭവം സൂചിപ്പിക്കുന്നത്. വാഹന പരിശോധന ഇത്രയേറെ ശക്തമായിട്ടും വ്യാപക പോലീസ് നിരീക്ഷണമുണ്ടായിട്ടും ഇവരുടെ സ്വൈരവിഹാരം എങ്ങിനെ സാധ്യമാകുന്നുവെന്നും പോലീസ് -എക്സൈസ് സംയുക്ത സ്പെഷൽ സ്ക്വാഡിനെ ഉപയോഗിച്ച് ലഹരി സംഘങ്ങളെ നിയന്ത്രിക്കാനും കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിക്കാനും നടപടി സ്വീകരിക്കണമെന്ന് ലഹരി നിർമ്മാർജന ജനകീയ കർമ്മസമിതി ജില്ലാതല യോഗം ആവശ്യപ്പെട്ടു.ഇത് സംബന്ധിച്ച് മുഖ്യമന്ത്രി, ജില്ല കലക്ടർ, ജില്ലാ പോലീസ് സൂപ്രണ്ട് എന്നിവർക്ക് നിവേദനം നൽകും.വൈലത്തൂർ സംഘത്തെ പിടികൂടിയ പോലീസ് ഓഫീസേഴ്സിനെ യോഗം അഭിനന്ദിച്ചു.

സംസ്ഥാന സെക്രട്ടറി ഒ.കെ.കുഞ്ഞിക്കോമു മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. വർക്കിംഗ് പ്രസിഡൻ്റ് പി എം.കെ.കാഞ്ഞിയൂർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് ബാപ്പു ഹാജി താനൂർ, പരീത് കരേക്കാട്, ഷാജു തോപ്പിൽ, വർക്കിംഗ് കൺവീനർ പി.പി അലവിക്കുട്ടി, വർഗീസ് തന്നിയാനിക്കൽ, അഷ്റഫ് കൊടിയിൽ, അയ്യൂബ്, സജിത് നാരായണൻ, അബ്ദുല്ല മേലാറ്റൂർ, ഹമീദ് പട്ടിക്കാട്, സുഹൈർ ചുങ്കത്തറ, ഫാ.മാത്യൂസ് വട്ടിയാനിക്കാനൽ, ചന്ദ്രൻ പാണ്ടിക്കാട്, സമദ് ഇരിവേറ്റി, ലുക്മാൻ അരീക്കോട്, മുഹ്സിൻ ഉണ്ണിയാൽ, റിട്ട: എസ്.ഐ.അബൂബക്കർ, റിട്ട :ഐ .എം. ഇ.അബ്ദുല്ല കോയ, ഷാനവാസ് തുറക്കൽ എന്നിവർ പ്രസംഗിച്ചു.