മലപ്പുറം ജില്ലാ പഞ്ചായത്തിന്റ “ബ്രീത്ത് ഈസി ചലഞ്ചിലേക്ക്” ഓക്സീമീറ്ററുകൾ നൽകി

വളാഞ്ചേരി: മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ ബ്രീത്ത്‌ ഈസി ചലഞ്ചിലേക്ക് ഇരിമ്പിളിയം ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്‌കൂളിലെ അധ്യാപകരും, NSS വളന്റിയേഴ്‌സും, സ്‌കൗട്ട് ആൻഡ് ഗൈഡ് വളന്റിയേഴ്‌സും ഓക്സീമീറ്ററുകൾ കൈമാറി. ഓക്സീമീറ്ററുകൾ പി. ടി. എ പ്രസിഡന്റ് വിജയകുമാർ ജില്ലാ പഞ്ചായത്ത് മെമ്പർ എ. പി സബാഹിന് കൈമാറി.

ചടങ്ങിൽ വാർഡ് മെമ്പർ മുഹമ്മദ് അലി, വിജയകുമാർ, എൻ. എസ്. എസ് പ്രോഗ്രാം ഓഫീസർ ഡോ: ഷാഹുൽ ഹമീദ് എം. പി, ഗൈഡ് കെ. പി സിത, ജീജ, അസീം. പി. എ എന്നിവർ പങ്കെടുത്തു. പ്രിൻസിപ്പൽ മിനി റാം. കെ, ഹെഡ് മാസ്റ്റർ അബ്ബാസ്, ഉണ്ണികൃഷ്ണൻ , ഫാത്തിമ സുഹ്റ, ഉസ്മാൻ, അബ്ദുൽ റഷീദ് എന്നിവർ ഓക്സീമീറ്റർ ഫണ്ട് കളക്ഷന് നേതൃത്വം നൽകി