Fincat

കര്‍ഷക പ്രക്ഷോഭങ്ങൾക്ക് എസ് ഡി പി ഐ  പിന്തുണ- കരിദിനം ആചരിച്ചു. 

തിരൂർ: ഐതിഹാസിക പോരാട്ടമായി മാറിക്കഴിഞ്ഞ കര്‍ഷക പ്രക്ഷോഭത്തിന് ഇന്ന് ആറുമാസം തികയുന്നു. പ്രക്ഷോഭം ആറുമാസം പിന്നിടുന്ന ബുധനാഴ്ച്ച രാജ്യവ്യാപകമായി SDPI കരിദിനം ആചരിച്ചു

1 st paragraph

കൊവിഡ് മാര്‍ഗനിര്‍ദേശങ്ങളും സാമൂഹിക അകലവും പാലിച്ചുകൊണ്ടായിരിന്നു കേന്ദ്രസർക്കാരിന്റെ കര്‍ഷകവിരുദ്ധ നയങ്ങള്‍ക്കെതിരേ പ്രതിരോധം തീർത്തത്

2nd paragraph

രാജ്യവ്യാപകമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലങ്ങള്‍, ചിത്രങ്ങൾ എന്നിവ കൂട്ടിയിട്ട് കത്തിച്ചും. കറുത്ത തലപ്പാവ്, ദുപ്പട്ട, വസ്ത്രം എന്നിവ ധരിച്ച് ഗ്രാമ‑നഗര വ്യത്യാസമില്ലാതെ രാജ്യത്തുടനീളം പ്രതിഷേധം ഇരമ്പി

കർഷകരുടെ ട്രാക്ടറുകളിലും കറുത്ത പതാകകൾ സ്ഥാപിച്ചിരുന്നു

മോഡി സർക്കാരിന്റെ കർഷക വിരുദ്ധ നയങ്ങൾക്കെതിരെ കർഷകർ നടത്തിവരുന്ന സമരം ഇന്നേക്ക് (മെയ് 26 ന് ) ആറ് മാസം പൂർത്തിയാവുന്നതിന്റെ ഭാഗമായി SDPI ദേശീയ വ്യാപകമായി നടത്തുന്നു.

കർഷക പ്രക്ഷോഭങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ടുള്ള കരിദിന ആചരണം തിരൂര്‍ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിലായി നൂറ്കണക്കിന് കുടുംബങ്ങളില്‍ പ്ലാകാര്‍ഡുകര്‍ ഉയര്‍ത്തി പ്രതിഷേധത്തിന്റെ ഭാഗയായി

SDPI മലപ്പുറം ജില്ലാ സെക്രട്ടറി എ കെ അബ്ദുല്‍ മജീദ് മാസ്റ്റർ കുടുംബാംഗങ്ങള്‍ക്കൊപ്പം അണിനിരന്ന് തിരൂർ മണ്ഡലം പ്രതിഷേധ പരിപാടിയുടെ ഉത്ഘാടനം നിര്‍വഹിച്ചു

ആള്‍ബലം കാണിക്കുന്നതിനു പകരം പ്രതീകാത്മകമായ സമരമാണ് പാർട്ടി ലക്ഷ്യമിടുന്നതെന്ന് ജില്ലാ സെക്രട്ടറി എ കെ അബ്ദുൽ മജീദ് മാസ്റ്റർ ഉത്ഘാടന പ്രസംഗത്തിൽ പറഞ്ഞു.

കർഷകരുടെ സമരത്തിനു വിജയം കൈവരിക്കുന്നത് വരെ ഈ പിന്തുണയിൽ നിന്നും SDPI അല്പം പോലും പിറകോട്ടു പോവുകയില്ല എന്നും, കർഷകരുടെ ഈ സമരത്തിന് മുന്നിൽ കേന്ദ്ര സർക്കാർ മുട്ട് മടക്കേണ്ടി വരുമെന്നും മജീദ് മാസ്റ്റർ കൂട്ടി കൂട്ടിച്ചേർത്തു.

SDPI തിരൂർ മണ്ഡലം പ്രസിഡന്റ്‌cp.മുഹമ്മദ്‌ അലി, സെക്രെട്ടറി നജീബ് തിരൂർ, ചെറിയമുണ്ടം ഗ്രാമ പഞ്ചായത്ത്‌ പതിനൊന്നാം വാർഡ്‌ മെമ്പർ മൻസൂർ മാസ്റ്റർ, SDPI തിരൂർ മുൻസിപ്പൽ പ്രസിഡന്റ്‌ ഇബ്രാഹിം പുത്തുതോട്ടിൽ, ഷാഫി സബ്ക തിരൂർ, അബ്ദുൽ സലാം നിറമരുതൂർ, മൊയ്‌ദുട്ടി തലക്കടത്തൂർ, അബ്ദുൽ സലാം പൊന്മുണ്ടം

എന്നിവർ പ്രതിഷേധ പരിപാടിയിൽ സംസാരിച്ചു. വിവിധ സ്ഥലങ്ങളിൽ നടന്ന പ്രതിഷേധ പരിപാടിയിൽ മണ്ഡലം, പഞ്ചായത്ത്‌, ബ്രാഞ്ച് ഭാരവാഹികളും പ്രവർത്തകന്മാരും കുടുബങ്ങളും പങ്കെടുത്തു. വിമൺ ഇന്ത്യ മൂവ് മെന്റ് തിരൂർ മണ്ഡലം ഭാരവാഹികളും കുടുംബവും പ്രതിഷേധത്തിൽ പങ്ക് ചേർന്നു.