ചിറകൊടിഞ്ഞ് കിടന്ന വെള്ളിമൂങ്ങയെ ആശുപത്രിയിലെത്തിച്ച് വൈറ്റ്ഗാർഡ്

നിലമ്പൂർ ഫോറസ്റ്റ് ഓഫീസർക്ക് കൈമാറാനായി യാത്ര പുറപ്പെട്ടെങ്കിലും വഴിയിൽ ജീവൻ നഷ്ടമായി

എടപ്പാൾ: ചിറകിനു ക്ഷതമേറ്റ് അവശനിലയിൽ കിടന്നിരുന്ന വെള്ളിമൂങ്ങക്ക് യൂത്ത് ലീഗ് വൈറ്റ്ഗാർഡ് കാവലായി നിന്നെന്കിലും ജീവൻ രക്ഷിക്കാനായില്ല.

കഴിഞ്ഞദിവസമാണ് എടപ്പാളിൽ നിന്ന് ചിറകൊടിഞ്ഞ നിലയിൽ കിടന്നിരുന്ന വെള്ളിമൂങ്ങയെ വൈറ്റഗാർഡ് അംഗങ്ങളുടെ ശ്രദ്ധയിൽ പെട്ടത് പിന്നീട് വട്ടംകുളം വെറ്റിനറി ഡോ: കെ.പി മോഹൻ കുമാറിന്റെ നിർദ്ദേശ പ്രകാരം മുൻ ഗ്രാമ പഞ്ചായത്ത്‌ അംഗവും യൂത്ത് ലീഗ് നേതാവുമായ വി.കെ.എ മജീദും അജ്മൽ വെങ്ങിണിക്കരയുടെ നേതൃത്വത്തിൽ വൈറ്റ് ഗാഡും ചേർന്ന് രാത്രി മുഴുവൻ സംരക്ഷണം നൽകുകയും തുടർന്ന് രാവിലെ വട്ടംകുളം മൃഗാശുപത്രിയിൽ എത്തിക്കുകയും പ്രാഥമിക ചികിത്സ നൽകുകയും ചെയ്‌തിരുന്നു.

പിന്നീട് നിലംബുരിലെ ഫോറെസ്റ്റ് ഓഫിസറെ അറിയിക്കുകയും അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കേണ്ടതിനാൽ വൈറ്റ് ഗാർഡ് അംഗങ്ങൾ വി.കെ.എ മജീദിന്റെ നേതൃത്യത്തിൽ വെള്ളിമൂങ്ങയുമായി നിലംബുരിലേക്ക് യാത്ര തിരിക്കുകയായിരുന്നു.

റേഞ്ച് ഓഫിസർക്ക് കൈ മാറുന്നതിനു മുമ്പ് വെള്ളി മൂങ്ങയുടെ ജീവൻ നഷ്ട്ടപെട്ടു. ശേഷം നിയമ പരമായ നടപടിക്ക് ശേഷം ഫോറസ്റ്റ് അതികൃതർ സംസ്ക്കരിച്ചു