കേരള എൻ. ജി. ഒ യൂണിയൻ മലപ്പുറം ജില്ലാ കമ്മിറ്റി 5 ലക്ഷം രൂപ വില വരുന്ന കോവിഡ് ചികിത്സാ ഉപകരണങ്ങൾ മന്ത്രി വി അബ്‌ദുറഹ്‌മാന് കൈമാറി

തിരൂർ: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കേരള എൻ ജി ഒ യൂണിയൻ ജില്ലാ കമ്മിറ്റി മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് അഞ്ചുലക്ഷം രൂപ വിലവരുന്ന കോവിഡ് ചികിൽസാ ഉപകരണങ്ങൾ കൈമാറി.

മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് എൻജിഒ യൂണിയൻ ചികിൽസ ഉപകരണങ്ങൾ കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാന് എൻ ജി യു യൂണിയൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എ കെ കൃഷ്ണപ്രദീപ് കൈമാറുന്നു.

അബോധാവസ്ഥയിലല്ലാതെ ഐ സി യു വിൽ കിടക്കുന്ന , ശ്വസിക്കാൻ ബുദ്ധിമുട്ടുള്ള രോഗിക്ക് മാസ്കും ട്യൂബും ഉപയോഗിച്ച് ശ്വസന സഹായം നൽകുന്ന നോൺ ഇൻവേസിവ് വെന്റിലേറ്റർ, അടിയന്തിര ഘട്ടങ്ങളിൽ കൂടിയ അളവിൽ ഓക്സിജൻ നേരിട്ട് നൽകാൻ ഉപയോഗിക്കുന്ന എൻ ആർ ബി എം മാസ്ക്, ഓപ്പറേഷൻ തിയറ്റർ മോർച്ചറി ഐസിയു എന്നിവ അണുവിമുക്തമാക്കാൻ ഉപയോഗിക്കുന്ന ഫൂമിഗേഷൻ മെഷീൻ, ചികിത്സയിലുള്ള പ്രമേഹരോഗികളുടെ ഗ്ലൂക്കോസ് നില ടെസറ്റ് ചെയ്യുവാൻ ഗ്ലൂക്കോമീറ്റർ സ്ട്രിപ്പ്സ് എന്നിവയാണ് സംഭാവന ചെയ്തത്. ഉപകരണങ്ങൾ കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാന് എൻ ജി യു യൂണിയൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എ കെ കൃഷ്ണപ്രദീപ് കൈമാറി. മന്ത്രിയുടെ വീട്ടിൽ നടന്ന ചടങ്ങിൽ യൂണിയൻ ജില്ലാ സെക്രട്ടറി കെ വിജയകുമാർ,

പ്രസിഡൻറ് വി കെ രാജേഷ് എന്നിവർ പങ്കെടുത്തു