പെട്രോൾ, ഡീസൽ വില വീണ്ടും വർധിപ്പിച്ചു.

പെട്രോൾ വില വരും ദിവസങ്ങളിൽ മുംബൈയിൽ സെഞ്ച്വറി കടക്കും

ന്യൂഡൽഹി/ തിരുവനന്തപുരം: രാജ്യത്ത് പെട്രോൾ, ഡീസൽ വില വീണ്ടും വർധിപ്പിച്ചു. ഒരു ലിറ്റർ പെട്രോളിന് 24 പൈസയും ഡീസലിന് 31 പൈസയുമാണ് ഇന്ന് വർധിപ്പിച്ചത്. ഈ മാസം ഇത് 14ാം തവണയാണ് വില വർധിപ്പിക്കുന്നത്. ചൊവ്വാഴ്ചയാണ് ഏറ്റവും ഒടുവിൽ വില വർധിപ്പിച്ചത്. അന്ന് പെട്രോളിന് 23 പൈസയും ഡീസലിന് 27 പൈസയും കൂടിയിരുന്നു. ഡൽഹിയിൽ ഒരു ലിറ്റർ പെട്രോളിന് 93.74 രൂപയും ഡീസലിന് 84.67 രൂപയുമാണ്. മെയ് മാസത്തിൽ ഒരു ലിറ്റർ പെട്രോളിന് 3.28 രൂപയും ഡീസലിന് 3.90 രൂപയുമാണ് വർധിച്ചത്. തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 95.72 രൂപയും ഡീസലിന് 90.99 രൂപയുമാണ്.

 

രാജ്യത്തെ മെട്രോ നഗരങ്ങളിൽ മുംബൈയിലാണ് പെട്രോളിനും ഡീസലിനും ഏറ്റവും ഉയർന്ന നിരക്ക്. ഇവിടെ ഒരു ലിറ്റർ പെട്രോളിന് 99.98 രൂപയും ഡീസലിന് 91.93 രൂപയുമാണ്. പെട്രോൾ വില വരും ദിവസങ്ങളിൽ മുംബൈയിൽ സെഞ്ച്വറി കടക്കുമെന്ന് ഉറപ്പായി. ചെന്നൈയിൽ ഒരു ലിറ്റര്‍ പെട്രോളിന് 95.33 രൂപയും ഡീസലിന് 89.44 രൂപയുമാണ്. കൊൽക്കത്തയിൽ പെട്രോളിന് 93.78 രൂപയും ഡീസലിന് 87.51 രൂപയുമാണ്

സംസ്ഥാനത്തെ പ്രധാന നഗരങ്ങളിലെ ഇന്നത്തെ പെട്രോൾ / ഡീസൽ വില (ലിറ്ററിന്)

 

 

അലപ്പുഴ – 94.25 / 89.61

 

 

എറണാകുളം- 93.84 / 89.22

 

 

വയനാട്- 94.95 / 90.24

 

 

കാസർഗോഡ് – 94.94/ 90.28

 

 

കണ്ണൂർ- / 89.49

 

 

കൊല്ലം – 95.10/ 90.41

 

 

കോട്ടയം- 94.28/ 89.64

 

 

കോഴിക്കോട്- 94.15 / 89.54

 

 

മലപ്പുറം- 94.58/ 89.94

 

 

പാലക്കാട്- 94.98/ 90.29

 

 

പത്തനംതിട്ട- 94.80/ 90.13

 

 

തൃശ്ശൂർ- 94.40/ 89.75

 

 

തിരുവനന്തപുരം- 95.15/ 90.37

 

 

അതേസമയം രാജ്യാന്തര വിപണിയിൽ എണ്ണ വിലയിൽ നേരിയ കുറവുണ്ടായി. യുഎസ് വെസ്റ്റ് ടെക്സാസ് ഇന്റർമീഡിയറ്റ് ക്രൂഡോയിലിന് ബാരലിന് 65.94 ഡോളറിനാണ് വ്യാപാരം നടക്കുന്നത്. ബ്രെന്റ് ക്രൂഡോയിലിന് ബാരലിന് 68.60 ഡോളറാണ്.

 

മെയ് നാല് മുതലാണ് ഒരിടവേളക്ക് ശേഷം എണ്ണക്കമ്പനികൾ ഇന്ധന വില വീണ്ടും വർധിപ്പിക്കാൻ തുടങ്ങിയത്. കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിൽ ഇന്ധന വില സർവകാല റെക്കോർഡിലാണ്..