ട്രോളിങ്​ നിരോധനം ജൂൺ ഒമ്പതുമുതൽ

ആ​ല​പ്പു​ഴ: ജൂ​ൺ ഒ​മ്പ​ത് അ​ർ​ധ​രാ​ത്രി മു​ത​ൽ ജൂ​ലൈ 31 വ​രെ 52 ദി​വ​സ​ത്തേ​ക്ക് മ​ൺ​സൂ​ൺ​കാ​ല ട്രോ​ളി​ങ്​ നി​രോ​ധ​ന​ത്തി​ന് സ​ർ​ക്കാ​ർ പ്ര​ത്യേ​ക മാ​ർ​ഗ​നി​ർ​ ദേശ​ങ്ങ​ൾ പു​റ​പ്പെ​ടു​വി​ച്ചു. മ​ന്ത്രി സ​ജി ചെ​റി​യാ​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന ഓ​ൺ​ലൈ​ൻ യോ​ഗ​ത്തി​ലാ​യി​രു​ന്നു തീ​രു​മാ​നം.

ട്രോ​ളി​ങ് നി​രോ​ധ​ന സ​മ​യ​ത്ത് പ​ര​മ്പ​രാ​ഗ​ത മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഉ​പ​രി​ത​ല മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്താ​ൻ ത​ട​സ്സ​മി​ല്ല. അ​യ​ൽ സം​സ്ഥാ​ന ബോ​ട്ടു​ക​ൾ കേ​ര​ള​തീ​രം വി​ട്ടു​പോ​കാ​ൻ നി​ർ​ദേശിക്കും. ഹാ​ർ​ബ​റു​ക​ളി​ലും ലാ​ൻ​ഡി​ങ്​ സെൻറ​റു​ക​ളി​ലും പ്ര​വ​ർ​ത്തി​ക്കു​ന്ന സ്വ​കാ​ര്യ ഡീ​സ​ൽ പ​മ്പു​ക​ൾ പൂ​ട്ടാ​ൻ നി​ർ​ദേശി​ക്കും. എ​ല്ലാ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളും ബ​യോ​മെ​ട്രി​ക് തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് ക​രു​ത​ണം. ആ​വ​ശ്യ​മാ​യ ജീ​വ​ൻ​ര​ക്ഷ ഉ​പ​ക​ര​ണ​ങ്ങ​ൾ ഇ​ല്ലാ​ത്ത യാ​ന​ങ്ങ​ൾ​ക്കെ​തി​രെ ന​ട​പ​ടി എ​ടു​ക്കുമെന്നും മന്ത്രി പറഞ്ഞു.