Fincat

പാലത്തായി പീഡനക്കേസിൽ വഴിത്തിരിവ്. ഒമ്പത് വയസ്സുകാരി പീഡനത്തിന് ഇരയായെന്ന് അന്വേഷണസംഘം

കണ്ണൂർ: പാലത്തായി പീഡനക്കേസിൽ വഴിത്തിരിവ്. ഒമ്പത് വയസ്സുകാരി പീഡനത്തിന് ഇരയായെന്ന് അന്വേഷണസംഘം പറയുന്നു.

ബിജെപി നേതാവും അധ്യാപകനുമായ കുനിയിൽ പത്മരാജൻ കുട്ടിയെ പീഡിപ്പിച്ചതിന് അന്വേഷണ സംഘത്തിന് തെളിവുകൾ ലഭിച്ചു.

1 st paragraph

സ്‌കൂളിലെ ശുചിമുറിയിൽ വെച്ച് പത്മരാജൻ പീഡിപ്പിച്ചെന്നായിരുന്നു പെൺകുട്ടിയുടെ മൊഴി. പീഡനത്തെ തുടർന്ന് രക്തസ്രാവമുണ്ടായി.

2nd paragraph

ഈ മൊഴിയുടെ അടിസ്ഥാനത്തിൽ ശുചിമുറിയിലെ ടൈലുകളും മണ്ണും ശാസ്ത്രീയപരിശോധനക്ക് വിധേയമാക്കിയിരുന്നു
ടൈലുകളിൽ രക്തക്കറ കണ്ടെത്തി.

കേസിൽ അധികം വൈകാതെ തന്നെ പോക്‌സോ കോടതിയിൽ അന്വേഷണസംഘം കുറ്റപത്രം സമർപ്പിക്കും. 2020 ജനുവരിയിലാണ് ഒമ്പതുവയസ്സുകാരി പീഡനത്തിന് വിധേയയെന്ന പരാതി പോലീസിന് ലഭിക്കുന്നത്. പീഡനം നടന്നിട്ടില്ലെന്നായിരുന്നു പോലീസിന്റെ ആദ്യ കണ്ടെത്തൽ.