Fincat

അതിഥി തൊഴിലാളിയെ ക്രൂരമായി മർദ്ദിച്ചത് പോലീസിൽ പറഞ്ഞിട്ടും കേസെടുത്തില്ലെന്ന് പരാതി 

തിരൂർ:അതിഥി തൊഴിലാളിയെ മൂന്നംഗ സംഘം ക്രൂരമായി മർദ്ദിച്ചത് പൊലീസിൽ പറഞ്ഞിട്ടും കേസെടുത്തില്ലെന്ന് പരാതി. 

ഒരാഴ്ച മുമ്പ് തിരൂർ ഫോറിൻ മാർക്കറ്റിൽ വച്ച് മൂന്നുപേർ ചേർന്ന് തന്നെ മർദ്ദിക്കുകയും പണവും മൊബൈലും കവരുകയും ചെയ്ത സംഭവം പൊലീസിൽ പരാതിപ്പെട്ടിട്ടും നടപടിയെടുത്തില്ലെന്ന് കൊൽക്കത്ത സ്വദേശി നസീർ സിറ്റി സ്കനോടു പറഞ്ഞു.

1 st paragraph

മർദ്ദനമേറ്റ് രക്തം വാർന്ന നിലയിൽ പരാതി നൽകാൻ രാത്രിയിൽ തിരൂർ പോലീസ് സ്റ്റേഷനിൽ എത്തിയ നസീറിനോട് പോലീസ് ഹോസ്പിറ്റലിൽ പോകാൻ പറഞ്ഞു. തുടർന്ന് തനിച്ച് ഹോസ്പിറ്റലിൽ എത്തിയ നസീറിൻ്റെ തലയിൽ ആറ് സ്റ്റിച്ചുകളിട്ടു. വീണ്ടും തിരൂർ പോലീസ് സ്റ്റേഷനിൽ എത്തിയെങ്കിലും പോലീസ് രാവിലെ വരാൻ പറഞ്ഞു. രാവിലെ സ്റ്റേഷനിൽ എത്തിയ നസീറിനോട് ഇവിടെ ആർക്കും ഹിന്ദി അറിയില്ലെന്ന് അറിയിക്കുകയായിരുന്നുവത്രെ. അഥിതി തൊഴിലാളിയായ നസീർ നിസ്സഹായനായി ചെമ്പ്രയിലെ താമസസ്ഥലത്തേക്ക് തിരിച്ച് പോകേണ്ടി വന്നതായി നസീർ പറഞ്ഞു.

2nd paragraph

തിരൂർ ബസ്റ്റാൻ്റ്,ഫോറിൻ മാർക്കറ്റ് കേന്ദ്രീകരിച്ച് രാത്രികാലങ്ങളിൽ സാമൂഹ്യവിരുദ്ധർ താവളമാക്കിയിരിക്കുകയാണെന്നും പോലീസ് പട്രോളിംഗ് ശക്തമാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.