ജില്ലയില്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിനൊരുങ്ങുന്നത് 6,91,4 11 കുട്ടികള്‍

4736 കുട്ടികള്‍ക്കായി പൊതു പഠനകേന്ദ്രങ്ങള്‍ ഒരുങ്ങും.

കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ പൊതുവിദ്യാലയങ്ങള്‍ തുറക്കാത്ത സാഹചര്യത്തില്‍ ഈ അധ്യായന വര്‍ഷവും കുട്ടികള്‍ക്കായി ഓണ്‍ലൈന്‍ ക്ലാസുകള്‍ ഒരുങ്ങും. ജില്ലയില്‍ വിദ്യാഭ്യസ വകുപ്പ് ഒരുക്കുന്ന ഓണ്‍ലൈന്‍ വിദ്യാഭ്യാസം ലഭ്യമാക്കുന്നത് 6914 11 കുട്ടികള്‍ക്കാണ്.

ജില്ലയിലെ 681108 കുട്ടികള്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ വീക്ഷിക്കുന്നതനായി വീടുകളില്‍ തന്നെ സൗകര്യമുള്ളവരാണ്. ക്ലാസുകള്‍ കാണുന്നതിന് ടെലിവിഷന്‍ /കമ്പ്യൂട്ടര്‍ / സ്മാര്‍ട്ട് ഫോണ്‍ തുടങ്ങിയ സൗകര്യങ്ങളില്ലാത്ത 4736 കുട്ടികള്‍ക്കായി പൊതു പഠനകേന്ദ്രങ്ങളൊരുങ്ങും.കഴിഞ്ഞ അധ്യായന വര്‍ഷത്തില്‍ വീടുകളില്‍സൗകര്യമില്ലാത്തവര്‍ക്കായി 63 പൊതു പഠനകേന്ദ്രങ്ങളൊരുക്കിയിരുന്നു. കോവിഡ് കേസുകള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തിലും വിദ്യാര്‍ത്ഥികളുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തിലും പൊതു പീന കേന്ദ്രങ്ങളുടെ എണ്ണത്തില്‍ മാറ്റം വരുത്തും.

വീടുകളില്‍ സൗകര്യമില്ലാത്തെയും പൊതുപഛന കേന്ദ്രങ്ങളില്‍ എത്തിച്ചേരാന്‍ കഴിയാത്തതുമായ 5567 കുട്ടികള്‍ക്ക് ആവശ്യമായ ബദല്‍ സംവിധാനങ്ങളൊരുക്കും.

കോവിഡിന്റ സാഹചര്യത്തില്‍ പ്രവേശനോത്സവം അടക്കുമുള്ള കാര്യങ്ങള്‍ ഓണ്‍ലൈനായാണ് നടക്കുന്നത്. അഡ്മിഷന്‍, ട്രാന്‍സ്ഫര്‍ തുടങ്ങിയവക്കെല്ലാം ഓണ്‍ലൈന്‍ സംവിധാനമേര്‍പ്പെടുത്തിയത് രക്ഷിതാക്കള്‍ക്ക് കൂടുതല്‍ ആശ്വാസമാണ്.

സംസ്ഥാനത്ത് വിക്ടേഴ്‌സ് ചാനല്‍ വഴിയാണ് വിദ്യാഭ്യാസ വകുപ്പ് ഓണ്‍ലൈന്‍ ക്ലാസുകള്‍ സംപ്രേഷണം ചെയ്യുന്നത്. ഓരോ വിഷയത്തിനും അരമണിക്കൂര്‍ ദൈര്‍ഘ്യമുള്ള ക്ലാസുകളാണുണ്ടാവുക. സംപ്രേക്ഷണ സമയത്ത് ക്ലാസ് കാണാന്‍ കഴിഞ്ഞില്ലെങ്കില്‍ പുനഃസംപ്രേക്ഷണ സമയത്തോ വെബ്‌സൈറ്റിലൂടെയോ http://victers.kite.kerala.gov.in യൂട്യൂബ് ചാനലിലൂടെയോ http://youtube.com/itsvicters കാണാം. കോവിഡ് 19 ന്റ പശ്ചാത്തലത്തില്‍ ഫസ്റ്റ് ബെല്‍ എന്ന പേരിലാണ് കഴിഞ്ഞ അധ്യായന വര്‍ഷം മുതല്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ചത്.

വിക്ടേഴ്‌സ് ചാനല്‍ വഴി സംപ്രേഷണം ചെയ്യുന്ന പാഠഭാഗങ്ങളില്‍ യു പി വിഭാഗം സയന്‍സ്, മാത്ത്‌സ് ക്ലാസുകള്‍ ചിത്രീകരിക്കുന്നത് ജില്ലയിലാണ്. മലപ്പുറം ബോയ്‌സ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വെച്ച് എസ്എസ്‌കെ യുടെ നേതൃത്വത്തില്‍ പ്രഗത്ഭരായ 13 അധ്യാപകരാണ് ക്ലാസുകള്‍ തയാറാക്കുന്നത്. ക്ലാസ് മുറികള്‍ വീടുകളിലെത്തിക്കുന്നതിന് ടെക്‌നിക്കല്‍ സംവിധാനമൊരുക്കുന്നത് വിദ്യാഭ്യാസ വകുപ്പിന്റെ കൈറ്റ് (കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്‌നോളജി ഫോര്‍ എഡ്യൂക്കേഷന്‍ ) ആണ്. വിക്ടേഴ്‌സ് ചാനല്‍ വഴി പാഠഭാഗങ്ങള്‍ സംപ്രേക്ഷണം ചെയ്യുന്നതിന് പുറമെ അധ്യാപകരും കുട്ടികളും നേരിട്ട് കാണും വിധം ഓണ്‍ലൈന്‍ ക്ലാസുകള്‍ സജീകരിക്കാനുള്ള തയാറെടുപ്പിലാണ് വിദ്യാഭ്യാസ വകുപ്പ്.