Fincat

അന്താരാഷ്ട്ര ലഹരിമരുന്ന് കടത്ത് സംഘത്തിലെ പ്രധാന ഏജന്റുമാർ പിടിയിൽ.

താനൂര്‍: അന്താരാഷ്ട്ര ലഹരിമരുന്ന് കടത്ത് സംഘത്തിലെ പ്രധാന ഏജന്റുമാരായ മൂന്ന് പേര്‍ പോലീസ് പിടിയിലായി. മീനടത്തൂര്‍ ചെമ്പ്ര തൊട്ടിയില്‍ മുഹമ്മദ് അജ്മല്‍, മറഞ്ചേരി പെരുമ്പാടപ്പ് മുല്ലക്കാട്ടു ഷുക്കൂര്‍, കോഴിക്കോട് എലത്തൂര്‍ ഒമാര്‍ ഹറൂണ്‍ എന്നിവരാണ് പിടിയിലായത്.

1 st paragraph

കഴിഞ്ഞ ദിവസം എംഡിഎംഎ കഞ്ചാവ് എന്നിവ പിടികൂടിയ സംഘത്തിലെ ആളുകളുടെ മൊബൈല്‍ നമ്പര്‍ വാട്‌സ് ആപ്പ് എന്നിവ പിശോധിച്ചതില്‍ നിരവധി ചെറുപ്പക്കാര്‍ ഈ റാക്കറ്റില്‍പെട്ടിട്ടുണ്ടെന്നും ഇവര്‍ വഴിയാണ് കഞ്ചാവ് , ഹാഷിഷ്, എംഡിഎംഎ എന്നിവ വിദേശങ്ങളിലേക്ക് കയറ്റി വിട്ടു, വിദേശത്തും ഇവര്‍ മുഖാന്തിരം ഇടപാടുകള്‍ നടത്തുന്നുണ്ടെന്നും മനസ്സിലാക്കുകയും ഇടപാടുകാര്‍ എന്ന വ്യാജേന പ്രതികളെ കോണ്‍ടാക്ട് ചെയ്തും നിരീക്ഷണം നടത്തുകയും തന്ത്രപരമായ് പിടികൂടുകയുമായിരുന്നു.

ഷുക്കൂർ
2nd paragraph

ദുബായ് ,കറാമ എന്നിവിടങ്ങളില്‍ ലഹരിമരുന്ന് കച്ചവടം വാട്‌സ്ആപ്പ്, ടെലഗ്രാം, ഫേസ്ബുക്ക്‌മെസ്സഞ്ചര്‍ എന്നിവ വഴി ഡീല്‍ ഉറപ്പിച്ചു വന്‍ ലഹരിമരുന്ന് കച്ചടം നടത്തി വരികയായിരുന്നു.

ഒമർ ഹാറൂൺ

താനൂര്‍ ഡിവൈഎസ്പി എംഐ ഷാജിയുടെ നേതൃത്വത്തില്‍ സ്‌പെഷ്യല്‍ സ്‌ക്വാഡ് എസ് ഐ വാരിജാക്ഷന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സലേഷ് , പ്രകാശന്‍, സിപിഒമാരായ

മുഹമ്മദ് അജ്മൽ

ജിനേഷ് ,അഖില്‍രാജ് , വിനീഷ് മുസ്തഫ എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.