Fincat

വട്ടപ്പാറയിൽ ചരക്ക് ലോറി നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞു

വളാഞ്ചേരി: ദേശീയപാത 66ലെ അപകടമേഖലയായ വട്ടപ്പാറയിൽ ചരക്ക് ലോറി മറിഞ്ഞ് അപകടം. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് അപകടമുണ്ടായത്. മഹാരാഷ്ട്രയിൽ നിന്നും കൊച്ചിയിലേക്ക് പരിപ്പുമായി വരികയായിരുന്ന KA 28 AA 0784 നമ്പർ ലോറിയാണ് അപകടത്തിൽപെട്ടത്. വട്ടപ്പാറയിലെ പ്രധാന വളവിൽ മറിഞ്ഞ ലോറി നിരങ്ങി നീങ്ങി തകർന്നു കിടക്കുകയായിരുന്ന സുരക്ഷാഭിത്തി മറികടന്ന് മുപ്പതടി താഴ്ചയിലേക്ക് പതിക്കുകയായിരുന്നു.

 

 

1 st paragraph

തലകീഴായി വീണ ലോറി പാടെ തകർന്നു. ടയർ പൊട്ടിയതാണ് അപകട കാരണമെന്ന് അറിയുന്നു. അപകടത്തിൽ നിസാര പരിക്കുകളേറ്റ ഡ്രൈവർ കർണാടക സ്വദേശിയായ രാജ് മുഹമ്മദ്, ക്ലീനർ മുഹമ്മദ് റഫീഖ് എന്നിവരെ വളാഞ്ചേരിയിലെ സ്വകാര്യ അശുപത്രിയിൽ പ്രവേശിപ്പിച്ചു. വളാഞ്ചേരി പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.