Fincat

ജില്ലാ അതിർത്തിയിൽ പോലീസിനൊപ്പം സേവനമനുഷ്ടിക്കുന്ന ട്രോമാകെയർ വളണ്ടിയർമാർക്ക് മഴക്കോട്ട് നൽകി

വളാഞ്ചേരി: പോലീസ് സ്റ്റേഷൻ അതിർത്തിയിൽ പോലീസിനൊപ്പം ട്രാഫിക്ക് ഡ്യൂട്ടിയിലേർപ്പെട്ട ട്രോമാകെയർ വളണ്ടിയർമാർക്കാണ് കൊടുമുടിയിൽ താമസിക്കുന്ന ഡോക്ടർ സിദ്ധീഖ് മഴക്കോട്ട് നൽകിയത് .

1 st paragraph

കൊപ്പം സർക്കാർ ആശുപത്രിയിലെ മെഡിക്കൽ ഓഫീസറായ ഡോക്ടറുടെ സ്ഥിരം യാത്രയിൽ മഴയും വെയിലും വകവെക്കാതെ സേവന നിരതരായ വളണ്ടിയർമാരുടെ സേവനമനസ്കത ക്കുള്ള തൻ്റെ പ്രോത്സാഹനമായി മഴക്കോട്ട് നൽകാമെന്ന് ഡ്യൂട്ടിയിലുള്ള വളാഞ്ചേരി സ്റ്റേഷൻ സബ് ഇൻസ്പെക്ടർ മുഹമ്മദ് റാഫിയെ അറിയിക്കുകയും അദ്ദേഹം വളണ്ടിയർ മാർക്ക് മഴക്കോട്ട് കൈമാറുകയും ചെയ്തു.

2nd paragraph

സഹജീവിക്കായുള്ള ഡോക്ടറുടെ കരുതലിന് നന്ദി അറിയിക്കുന്നതായി

വളാഞ്ചേരി സ്റ്റേഷൻ ട്രോമാകെയർ യൂണിറ്റ് ലീഡർ സൈഫുദ്ധീൻ പാടത്ത് പറഞ്ഞു.