പഴ്സിലൊതുങ്ങുന്ന ആധാർ കാർഡ്; എടിഎം കാർഡ് വലിപ്പത്തിലുള്ള ആധാർ ലഭിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ

യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI) വ്യക്തികൾക്ക് നൽകുന്ന 12 അക്ക വ്യക്തിഗത തിരിച്ചറിയൽ നമ്പറാണ് ആധാർ കാർഡ് (Adhaar Card). ഒരു ഇന്ത്യൻ പൗരനെ സംബന്ധിച്ചിടത്തോളം ഇത് ഒരു സുപ്രധാന രേഖയാണ്. സർക്കാർ പദ്ധതികളുടെ നേട്ടം ലഭിക്കുന്നതിന് ആധാർ കാർഡ് നിർബന്ധമായും ഉണ്ടായിരിക്കേണ്ടതാണ്.

2021ൽ യുഐ‌ഡി‌എഐ ആധാർ കാർഡിന് പുതിയ രൂപം നൽകി. പിവിസി ആധാർ കാർഡ് എന്നാണ് ഇത് അറിയപ്പെടുന്നത്. നേരത്തെ ആധാർ അച്ചടിച്ച പേപ്പർ രൂപത്തിൽ മാത്രമേ ലഭ്യമായിരുന്നുള്ളൂ, എന്നാൽ ഇപ്പോൾ പുതിയ പരിഷ്‌ക്കരണത്തിന് കീഴിൽ ഡിജിറ്റൽ തിരിച്ചറിയൽ കാ‍ർഡും ലഭിക്കും. ഒരു മൊബൈൽ നമ്പർ മാത്രം ഉപയോഗിച്ച് ഡിജിറ്റലായി നിങ്ങളുടെ എല്ലാ കുടുംബാംഗങ്ങളെയും ഇത്തരത്തിൽ രജിസ്റ്റർ ചെയ്യാൻ കഴിയും. കൂടാതെ 50 രൂപ നൽകിയാൽ ‌പിവിസി ആധാർ കാർഡ് വീട്ടിൽ ലഭിക്കും.

പിവിസി ആധാർ കാർഡ് ലഭിക്കുന്നതിന് നിങ്ങൾ ചെയ്യേണ്ടത് എന്തെല്ലാം?

 

സ്റ്റെപ് 1 – യുഐ‌ഡി‌ഐയുടെ വെബ്‌സൈറ്റ് സന്ദർശിക്കുക (http://uidai.gov.in ) ആധാർ കാർഡിനായി അപേക്ഷ നൽകുക.

 

സ്റ്റെപ് 2 – ആധാർ കാർഡ് നമ്പർ, രജിസ്ട്രേഷൻ നമ്പർ, വെർച്വൽ ഐഡി നമ്പർ എന്നിവ നൽകുക.

 

സ്റ്റെപ് 3 – നിങ്ങളുടെ കാർഡ് ഓർഡർ ചെയ്യുന്നതിന് 50 രൂപ നൽകുക. അത് രജിസ്റ്റർ ചെയ്ത വിലാസത്തിൽ എത്തിച്ച് നൽകും

 

നിങ്ങളുടെ മൊബൈൽ നമ്പർ ആധാർ കാർഡുമായി ലിങ്കു ചെയ്തിട്ടില്ലെങ്കിലും നിങ്ങൾക്ക് പിവിസി ആധാർ കാർഡിനായി അപേക്ഷിക്കാം. നടപടിക്രമങ്ങൾ ഇതാ..

 

സ്റ്റെപ് 1-https://residentpvc.uidai.gov.in/order-pvcreprint എന്ന വെബ്സൈറ്റ് സന്ദർശിക്കുക

 

സ്റ്റെപ് 2 – നിങ്ങളുടെ ആധാർ കാർഡ് നമ്പർ രജിസ്റ്റർ ചെയ്യുക.

 

സ്റ്റെപ് 3 – അടുത്തതായി നിങ്ങളുടെ സെക്യൂരിറ്റി കോഡ് നൽകുക. തുടർന്ന് my mobile not registered’ എന്ന ഓപ്ഷനിൽ ക്ലിക്കുചെയ്യുക.

 

സ്റ്റെപ് 4 – നിങ്ങളുടെ മൊബൈൽ നമ്പർ നൽകിയ ശേഷം ‘send OTP’ ക്ലിക്കുചെയ്യുക

 

സ്റ്റെപ് 5 – നിങ്ങളുടെ രജിസ്റ്റർ ചെയ്ത നമ്പറിൽ ഒരു ഒടിപി ലഭിക്കും. OTP നൽകുക.

 

സ്റ്റെപ് 6 – ഇനി നിങ്ങൾ 50 രൂപ നൽകണം. രണ്ടാഴ്ചയ്ക്കുള്ളിൽ നിങ്ങളുടെ രജിസ്റ്റർ ചെയ്ത വിലാസത്തിൽ പിവിസി ആധാർ കാർഡ് ലഭിക്കും.

 

വലിപ്പം കുറവായതിനാൽ ഈ ആധാ‍ർ കാ‍ർഡ് എളുപ്പത്തിൽ പോക്കറ്റിൽ സൂക്ഷിക്കാം. എടിഎം കാർഡുകളുടെ വലിപ്പത്തിലാകും പുതിയ കാർഡുകൾ ലഭിക്കുക. ഇന്ത്യയിൽ താമസിക്കുന്ന എല്ലാ വ്യക്തികൾക്കും ആധാർ കാർഡ് നിർബന്ധമാണ്. ഐടി റിട്ടേൺ സമർപ്പിക്കുന്നതിനും സർക്കാർ സബ്‌സിഡികൾ ലഭിക്കുന്നതിനും തിരിച്ചറിയൽ രേഖയായുമൊക്കെ വിവിധ അവസരങ്ങളിൽ എല്ലാ ഇന്ത്യൻ പൗരന്മാരും ആധാർ കാർഡ് തന്നെ ഉപയോഗിക്കണം.