തിരൂർ പോളിടെക്നിക്കിലെ പൂർവ്വ വിദ്യാർത്ഥി പി.പി.ഇ. കിറ്റുകൾ വിതരണം ചെയ്തു
എസ്.എസ്.എം. പോളിടെക്നിക്കി ൻ്റെ സോഷ്യൽ റെസ്പോൺസിബിലിറ്റി സംരഭമായ“ലീഡ്സ്” സെൻ്റർ ഫോർ ലോക്കൽ എംപവർമെൻ്റ് ആൻ്റ് സോഷ്യൽ ഡവലപ്മെൻ്റിൻ്റെ ആഭിമുഖ്യത്തിൽ
തിരൂർ സീതിസാഹിബ് മെമോറിയൽ പോളിടെക്നിക്കിലെ കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് 1991 ആദ്യ ബാച്ച് പൂർവ്വ വിദ്യാർത്ഥിയായ കെ പി സൈനുൽ ആബിദീൻ (കോർപറേറ്റ് ഐടി മാനേജർ റിജൻസി ഗ്രൂപ്പ് ദുബായ്) നൂറ് പി.പി.ഇ. കിറ്റുകൾ താനൂർ പ്രദേശത്തെ കോവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി നൽകി.
ലീഡ്സ് മുഖ്യ രക്ഷാധികാരിയും മുൻ മന്ത്രിയുമായ കെ കുട്ടി അഹമ്മദ് കുട്ടി പിപിഇ കിറ്റുകൾ ഏറ്റുവാങ്ങി.ചടങ്ങിൽ അഡ്വക്കറ്റ് കെപി സൈദലവി, ജെസിഐ ട്രൈനർ ജാഫർ, അലി എംവി, ഹാഷിം എഎസ്, അൻവർ എസ്, പൂർവ്വ വിദ്യാർത്ഥി പ്രതിനിധികൾ, ലീഡ്സ് ഭാരവാഹികൾ, എന്നിവർ പങ്കെടുത്തു.
ലീഡ്സ് കോവിഡ് ആർആർടി സഹായ പദ്ധതിയുടെ പിന്നണിയിൽ പ്രവർത്തിക്കുന്ന ഷാജി ജോർജ്ജ്, എക്സ് ആർമി ജയപ്രകാശ് നായർ, പത്മനാഭൻ പള്ളിയേരി, നസീമ പിഎസ്, എൻ സൈഫുന്നിസ, എംപി ഹാരിസ്, എന്നിവരെ തിരൂർ പോളിടെക്നിക് ഗവേണിംഗ് ബോഡി ചെയർമാൻ കൂടിയായ കുട്ടി അഹമ്മദ് കുട്ടി പ്രത്യേകം അഭിനന്ദിച്ചു.