പ്രതിസന്ധി കാലത്ത് കൈത്താങ്ങായി കോഡൂര്‍ പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റി
മലപ്പുറം : കോവിഡിന്റെയും കാലവര്‍ഷക്കെടുതിയുടെയും പ്രതിസന്ധിയില്‍ വിളവെടുക്കാനാകാതെ ബുദ്ധിമുട്ടിയ കര്‍ഷകനെ സഹായിക്കുന്നതിനായി കോഡൂര്‍ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി നടത്തിയ കപ്പ ചലഞ്ച് ശ്രദ്ധേയമായി. 7000 കിലോ കപ്പയാണ് പല കര്‍ഷകരില്‍ നിന്നും വിളവെടുത്ത് ആവശ്യാനുസരണം കോഡൂര്‍ പഞ്ചായത്തിലെ 19 വാര്‍ഡില്‍ ഉള്ള യൂത്ത് ലീഗ് ശാഖ ഭാരവാഹികളുടെ നേതൃത്വത്തില്‍ ഉപഭോക്താക്കള്‍ക്ക് എത്തിച്ച് കൊടുത്തത്.
കോഡൂര്‍ പഞ്ചായത്ത് അംഗവും മലപ്പുറം മണ്ഡലം യൂത്ത് ലീഗ് സെക്രട്ടറി യുമായ ശിഹാബ് അരികത്ത് ഉദ്ഘടനം ചെയ്തു. കോഡൂര്‍ പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് മുജീബ്.ടി, സെക്രട്ടറി സബാഹ്, ട്രഷറര്‍ അഡ്വക്കേറ്റ് അഫീഫ് പറവത്ത മറ്റു ഭാരവാഹികളായ അജ്മല്‍ തറയില്‍, ജലീല്‍ വില്ലന്‍, മുസ്തഫ,സമീര്‍ എന്നിവര്‍ കപ്പ സംഭരിക്കുന്നതിന് നേതൃത്വം നല്‍കി.