എല്‍വൈജെഡി പുല്‍പ്പറ്റ ഓഫീസ് ഉപരോധ സമരം നടത്തി

മലപ്പുറം : ലക്ഷദ്വീപില്‍ കേന്ദ്ര ഭരണം നടപ്പാക്കുന്ന കരിനിയമത്തിനെതിരെ ‘സേവ് ലക്ഷദ്വീപ് ‘എന്ന മുദ്രവാക്യവുമായി എല്‍വൈജെഡി സംസ്ഥാന വ്യാപകമായി നടത്തിയ കേന്ദ്ര ഗവണ്മെന്റ് ഓഫീസ് ഉപരോധത്തിന്റെ ഭാഗമായി മലപ്പുറം മണ്ഡലം കമ്മിറ്റി പുല്‍പ്പറ്റ പോസ്റ്റ് ഓഫീസ് ഉപരോധം നടത്തി എല്‍ജെഡി മലപ്പുറം മണ്ഡലം പ്രസിഡന്റ് സലാം മുത്തനൂര്‍ ഉദ്ഘാടനം ചെയ്തു

കോവിഡ് പ്രോട്ടോകോള്‍ പ്രകാരം നടത്തിയ പരിപാടിയില്‍ എല്‍വൈജെഡി ജില്ലാ സെക്രട്ടറി എസ് കമറുദ്ധീന്‍ ,അലിഎരഞിക്കോട് ,സിറാജ് തോട്ടെക്കാട് ,ഹബീബ് ആലിങ്ങാപറമ്പ് ,നാസര്‍ പുല്‍പ്പറ്റ എന്നിവര്‍ സംസാരിച്ചു