Fincat

പകര്‍ച്ചവ്യാധി പ്രതിരോധത്തിന് മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍

ജൂണ്‍ അഞ്ച് മുതല്‍ ആറു വരെ ജില്ലയില്‍ ഡ്രൈ ഡേ

മഴക്കാലം തുടങ്ങുന്നതോടെ ജലജന്യ, കൊതുകുജന്യ രോഗങ്ങള്‍ പടര്‍ന്ന് പിടിക്കാന്‍ സാധ്യത ഏറെയായതിനാല്‍ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണമെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ സക്കീന അറിയിച്ചു.

1 st paragraph

മഴ തുടങ്ങിയതോടെ ജില്ലയുടെ പല ഭാഗങ്ങളിലും ഡെങ്കിപ്പനി, എലിപ്പനി, മഞ്ഞപ്പിത്തം തുടങ്ങിയ രോഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു തുടങ്ങിയ സാഹചര്യത്തിലാണ് മുന്‍കരുതല്‍ നിര്‍ദേശം. ജില്ലയില്‍ മുന്‍കാലങ്ങളില്‍ ഉണ്ടായ രോഗബാധയുടെ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഈ വര്‍ഷം ഡെങ്കിയും എലിപ്പനിയും കൂടുതലാകാനുള്ള സാധ്യതയുള്ളതിനാല്‍ കരുതിയിരിക്കണമെന്ന് മെഡിക്കല്‍ ഓഫീസര്‍ മുന്നറിയിപ്പ് നല്‍കി. ജില്ലയിലെ ഭൂരിഭാഗം ആശുപത്രികളും കോവിഡ് രോഗികള്‍ക്കായി മാറ്റിവച്ചിരിക്കുന്നതിനാല്‍ പകര്‍വ്വവ്യാധികള്‍ കൂടുന്നത് സ്ഥിതിഗതികള്‍ രൂക്ഷമാക്കും. പകര്‍ച്ചവ്യാധി മരണങ്ങള്‍ കൂടുന്നതിനും സാധ്യത ഏറെയാണ്. അതിനാല്‍ പരിസര ശുചീകരണം അടക്കമുള്ള പ്രതിരോധപ്രവര്‍ത്തനങ്ങള്‍ വളരെ കൃത്യമായി നടത്തി എലി, കൊതുക്, ഈച്ച മുതലായവ വളരുന്നതിനുള്ള സാഹചര്യം ഒഴിവാക്കണം. ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജൂണ്‍ 5, 6 തീയതികളില്‍ വീടും ചുറ്റുപാടുകളും തൊഴിലിടങ്ങളും പൊതുസ്ഥലങ്ങളും മാലിന്യം നീക്കം ചെയ്ത് ശുചീകരിക്കണം. എല്ലാ വെള്ളിയാഴ്ചകളിലും തൊഴിലിടങ്ങളിലും, ശനിയാഴ്ചകളില്‍ പൊതുസ്ഥലങ്ങളിലും, ഞായറാഴ്ചകളില്‍ വീടുകളിലും ഡ്രൈ ഡേ ആചരിക്കണം. കൊതുകിന്റെ ഉറവിടം നശിപ്പിക്കുക, കൊതുകുകള്‍ വളരാനുള്ള സാഹചര്യങ്ങള്‍ ഇല്ലാതാക്കുക എന്നിവയ്ക്ക് പ്രാധാന്യം നല്‍കണം.

2nd paragraph

ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ നിര്‍ബന്ധമായും കോവിഡ് പ്രോട്ടോകോള്‍ പാലിക്കണം. എലിപ്പനി സാധ്യതയുള്ള പ്രദേശങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. ആരോഗ്യ പ്രവര്‍ത്തകരുമായി ബന്ധപ്പെട്ട് എലിപ്പനി പ്രതിരോധത്തിനായി ഡോക്‌സിസൈക്ലിന്‍ ഗുളികയും കഴിയ്ക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.