Fincat

​സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; 13 ജില്ലകളിൽ യെല്ലോ അലേർട്ട്

പാലക്കാട് ഒഴികെയുള്ള 13 ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,പാലക്കാട് ഒഴികെയുള്ള പത്ത് ജില്ലകളിൽ നാളെ മഴമുന്നറിയിപ്പുണ്ട്. ഈ മാസം 8ന് കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി എന്നീ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

1 st paragraph

ശക്തമായ കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കുമാണ് സാധ്യതയുള്ളത്. അതുകൊണ്ട് കേരള തീരത്തു മത്സ്യബന്ധനത്തിനു പോകാൻ പാടുള്ളതല്ലെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

2nd paragraph