ലോക്ക് ഡൗൺ ലംഘിച്ച് ‘സീതാകല്ല്യാണം’ താരങ്ങളും അണിയറ പ്രവര്‍ത്തകരും പൊലീസ് കസ്റ്റഡിയിൽ.

ഷൂട്ടിങ് അതീവ രഹസ്യമായി നടത്തി. വര്‍ക്കലയിലെ റിസോര്‍ട്ടിലായിരുന്നു രഹസ്യ ഷൂട്ടിങ് നടത്തിയത് റിസോര്‍ട്ട് സീല്‍ ചെയ്യുകയും ചെയ്തു

കോവിഡ് മാനദണ്ഡങ്ങളിൽ സിനിമ, സീരിയൽ ഷൂട്ടിംഗുകൾക്ക് നിയന്ത്രണം ഉള്ളതാണ്. എന്നാൽ ഇതിനിടെ ഇവർ വളരെ രഹസ്യമായി ഷൂട്ടിംഗ് നടത്തുകയായിരുന്നു. ഇതിനാലാണ് പോലീസ് ഇടപെട്ട് റിസോർട്ട് പൂട്ടിച്ചത്. ഇതോടെ സീരിയല്‍ പ്രതിസന്ധിയിലുമായി. ഷൂട്ടിംഗ് നടക്കുന്ന വിവരം അറിഞ്ഞതിന്റെ അടിസ്ഥാനത്തിൽ അയിരൂർ പോലീസ് എത്തിയായിരുന്നു സീരിയൽ താരങ്ങളും ടെക്‌നീഷ്യന്മാരും ഉൾപ്പടെയുള്ളവരെ കസ്റ്റഡിയിലെടുത്തത്. ഇവർക്കെതിരെ പകർച്ചവ്യാധി പ്രതിരോധ ഓർഡിനൻസ് പ്രകാരം നടപടിയുണ്ടാകും.

ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ചതിന് റിസോർട്ട് ഉടമയുടെ പേരിൽ കേസെടുക്കുമെന്ന് പോലീസ് പറഞ്ഞു.