ലോക പരിസ്ഥിതി ദിനം ലോക പരിസ്ഥിതി ദിനം കോഡൂര്‍ പഞ്ചായത്തില്‍ തണല്‍ പദ്ധതിക്ക് തുടക്കമായി

മലപ്പുറം : ലോക പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് പൊതു ഇടങ്ങളിലും വീടുകളിലും കവലകളിലും മരങ്ങള്‍ നട്ടു വളര്‍ത്തി പ്രകൃതിയെ സംരക്ഷിക്കുന്ന തണല്‍ പദ്ധതിക്ക് കോഡൂര്‍ പഞ്ചായത്തില്‍ തുടക്കമായി. വനനശീകരണം തടയാനും വനവല്‍ക്കരണം പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ഈ പദ്ധതി. പ്രകൃതിയെ നശിപ്പിക്കാതെ അതിന്റെ തനത് സൗന്ദര്യം നിലനിര്‍ത്താനും പദ്ധതി ലക്ഷ്യമിടുന്നു. കോഡൂര്‍ പഞ്ചായത്തിന്റെ പുതിയ ആരോഗ്യ കേന്ദ്രത്തിനു മുന്നില്‍ പഞ്ചായത്ത് പ്രസിഡന്റ് റാബിയ ചോലക്കലും മലപ്പുറം സിഐ കെ പ്രേമസദനും സംയുക്തമായി വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു.

ലോക പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് കോഡൂര്‍ ഗ്രാമപഞ്ചായത്തിലെ തണല്‍ പദ്ധതി പഞ്ചായത്ത് പ്രസിഡന്റ് റാബിയ ചോലക്കലും മലപ്പുറംസിഐ പ്രേമസദനും ചേര്‍ന്ന് വക്ഷത്തെ നട്ട് ഉദ്ഘാടനം ചെയ്യുന്നു

പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാദിഖ് പൂക്കാടന്‍, സ്ഥിര സമിതി അധ്യക്ഷരായ ആസ്യ കുന്നത്ത്, വട്ടോളി ഫാത്തിമ, ശിഹാബ് അരീക്കത്ത്, ഗ്രാമപഞ്ചായത്ത് അംഗം കെ എന്‍ ഷാനവാസ്, പാന്തൊടി ഉസ്മാന്‍, കെ ടി റബീബ്, അജ്മല്‍ തറയില്‍, ആസിഫ് മുട്ടിയറക്കല്‍,മുഹമ്മദലി മങ്കരത്തൊടി, മുംതസ് വില്ലന്‍, ഫൗസിയ, ശ്രീജ കാവുങ്ങല്‍, അമീറ വരിക്കോടന്‍, ജൂബി മണപ്പാട്ടില്‍, ശരീഫ കെ പി, നീലന്‍ കോഡൂര്‍ എന്നിവര്‍ പങ്കെടുത്തു. തുടര്‍ന്ന് എല്ലാ വാര്‍ഡുകളിലും തൈകള്‍ വിതരണം ചെയ്തു