പരിസ്ഥിതി ദിനത്തിൽ പുതുമയാർന്ന പരിപാടിയുമായി ശില്പശാല കൂട്ടായി
കൂട്ടായി : പരിസ്ഥിതി ദിനത്തിൽ പുതുമയാർന്ന പരിപാടിയുമായി ശില്പശാല കൂട്ടായി. മരങ്ങൾ നട്ടുപിടിപ്പിക്കുക എന്നതിനോടൊപ്പം നട്ടുപിടിപ്പിച്ച മരങ്ങളെ സംരക്ഷിക്കുക എന്ന സന്ദേശം പ്രചരിപ്പിക്കുന്നതിൻറെ ഭാഗമായി “ഹഗ്ഗ് എ ട്രീ” (മരത്തെ കെട്ടിപ്പിടിക്കാം )കാമ്പയിൻ സംഘടിപ്പിച്ചു. പരിസ്ഥിതി വാരാഘോഷത്തിൻറെ ഭാഗമായി ഒരാഴ്ച നീണ്ടുനിൽക്കുന്ന പരിപാടിയിൽ മരങ്ങൾ നട്ട്പിടിപ്പിക്കുക, തലമുറകൾക്ക് തണലേകിയ മരങ്ങളെ ആദരിക്കുക, മതിയായ ജല ലഭ്യത കിട്ടാത്തത് കാരണം നാശത്തിൻ്റെ വക്കിലായ മരങ്ങളെ സംരക്ഷിക്കുക തുടങ്ങിയ വൈവിധ്യഞളായ പരിപാടികൾ ആസൂത്രണം ചെയ്തു നടപ്പിലാക്കും.
ശില്‌പശാല പ്രവർത്തകരായ വാസുദേവൻ മാസ്റ്റർ, പി.എനാസർ,പി.കെ കമറുദ്ധീൻ, സലാം താണിക്കാട്,എസ് പി അൻവർ സാദത്ത് സി.പി മുജീബ് എന്നിവർ നേതൃത്വം നൽകി. ഓൺലൈൻ കാമ്പയിൻ ഉദ്ഘാടനകർമ്മം പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ ഡോ. പി.കെ നൗഷാദ് ഉത്ഘാടനം ചെയ്തു. പരിസ്ഥിതി ഗവേഷകരായ കൃഷ്ണകുമാർ, കെ.എം റഷീദ് , മുസ്തഫ ഗ്രീൻഎറ, അനൂപ് തുടങ്ങിയവർ സംബന്ധിച്ചു.