Shobika

സിമന്റ് കമ്പി എന്നിവയുടെ വിലക്കയറ്റം നിയന്ത്രിക്കണം. ജെ എൻ ടി യു സി  

മലപ്പുറം: കോവിഡിന്റെ മറവിൽ നിർമ്മാണത്തിനുള്ള സിമന്റ് കമ്പി മറ്റു ഉപയോഗ വസ്തുക്കളുടെ വില നിയന്ത്രിച്ചില്ലെങ്കിൽ നിർമ്മാണം നിർത്തി വയ്ക്കേണ്ടി വരും. കാലവർഷത്തിന് മുൻപ് പൂർത്തീകരിക്കേണ്ട പ്രവർത്തികൾ മുടങ്ങിക്കിടക്കുകയാണ്. ജില്ലയിൽ നിർമ്മാണ മേഖലയിൽ 70 ശതമാനം വരുന്ന തൊഴിലാളികളും വെൽഡിങ് ഇൻഡസ്ട്രിയൽ ജില്ലയിൽ 2500ഓളം ചെറുകിട വ്യവസായങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ഇരുമ്പ് സാധനങ്ങൾക്ക് വില കൂടിയതിനാൽ ജി ഐ പൈപ്പ് 70 രൂപയിൽ ഉള്ളത് 115 രൂപയും കമ്പിക്ക് 45 രൂപ യുള്ളത് 70 രൂപയും സിമന്റ് 370 ഉള്ളത് 500 രൂപ വരെയെത്തി. സിമന്റ് ചാക്ക് ഒന്നിന് 110 രൂപ ടാക്സ് ഈടാക്കുന്നു.

1 st paragraph

ഡീസൽ പെട്രോൾ വില ദിനംപ്രതി കൂടുന്നതുകൊണ്ടും വ്യവസായ കേന്ദ്രങ്ങളിൽ നിന്നും സിലിണ്ടറുകൾ സർക്കാർ കൊറോണ രോഗികൾക്ക് ഓക്സിജൻ ഇറക്കുന്നതിന് ഏറ്റെടുത്തതോടെ വ്യവസായ സ്ഥാപനങ്ങൾ പ്രവർത്തിക്കാൻ കഴിയാതെ വന്നതോടെ വിലക്കയറ്റത്തിന് കാരണമായി. കോവിഡ് പ്രതിസന്ധി മാറി കിട്ടുവാൻ എത്ര നാൾ എടുക്കും എന്ന് അറിയാത്ത അവസ്ഥയാണ്.

2nd paragraph

സിലിണ്ടറുകൾക്ക് ശ്വാശ്വത പരിഹാരം ഉണ്ടാക്കി പൂട്ടിക്കിടക്കുന്ന വ്യവസായങ്ങൾ തുറക്കുന്നതിനും നിർമാണ മേഖലയിലെ കമ്പി സിമന്റ് എന്നിവ വില നിയന്ത്രിച്ച് ഈ മേഖലയിൽ ജോലി ചെയ്യുന്ന പാവപ്പെട്ട തൊഴിലാളികൾക്ക് സംരക്ഷണം നൽകണമെന്നും ജനതാ നിർമ്മാണതൊഴിലാളി യൂണിയൻ സെന്റർ ജില്ലാ പ്രസിഡന്റ് സി ടി രാജു ആവശ്യപ്പെട്ടു.

യോഗത്തിൽ ജില്ലാ സെക്രട്ടറി പി മുഹമ്മദലി മലപ്പുറം, ഫൈസൽ റഹ്മാൻ താനൂർ, കെ പി ഉണ്ണി, ടി ടി രാജൻ, മുഹമ്മദ് പി, കെ ഗോപാലകൃഷ്ണൻ, പ്രഭാകരൻ ഒളമതിൽ , ടി പി നാരായണൻ എന്നിവർ യോഗത്തിൽ പങ്കെടുത്തു സംസാരിച്ചു.