ഓഗസ്റ്റ് 14-ലെ ഡി.സി.സി സ്വീകരണം വൻ വിജയമാക്കാൻ തീരുമാനം; തിരൂർ നിയോജക മണ്ഡലം കോൺഗ്രസ് കൺവെൻഷൻ ചേർന്നു

തിരൂർ: മലപ്പുറം ജില്ലയിൽ നിന്നുള്ള റവന്യൂ വകുപ്പ് മന്ത്രി എ.പി. അനിൽ കുമാറിനും എം.എൽ.എമാരായ വി.എസ്. ജോയ്, ആര്യാടൻ ഷൗക്കത്ത്, നൗഷാദലി എന്നിവർക്കും ഓഗസ്റ്റ് 14-ന് മലപ്പുറത്ത് ഡി.സി.സി നൽകുന്ന പൗരസ്വീകരണം വൻ വിജയമാക്കുവാൻ തിരൂർ നിയോജക മണ്ഡലം കോൺഗ്രസ് കൺവെൻഷൻ തീരുമാനിച്ചു.
തുവ്വക്കാട് കോൺഗ്രസ് ഭവനിൽ വെച്ച് നടന്ന കൺവെൻഷൻ കെ.പി.സി.സി. ജനറൽ സെക്രട്ടറി വി. ബാബുരാജ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ നൗഷാദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ നേതാക്കളായ വി. സുധാകരൻ, റഷീദ് പറമ്പൻ, ഷാഹിദ് ആനക്കയം, എ. ഗോപാലകൃഷ്ണൻ, പി. രാമൻകുട്ടി, റസാക്ക് മാസ്റ്റർ, ഫസലുദീൻ വാരണക്കാര തുടങ്ങിയവർ സംസാരിച്ചു. സ്വീകരണ പരിപാടിയുടെ വിജയത്തിനായി വിപുലമായ പ്രചാരണ പരിപാടികൾ സംഘടിപ്പിക്കാനും കൺവെൻഷനിൽ തീരുമാനമായി.
