Fincat

ആംബുലൻസ് മരത്തിലിടിച്ച് 3 മരണം

കണ്ണൂര്‍: രോഗിയുമായി പോയ ആംബുലന്‍സ് അപകടത്തില്‍ പെട്ട് മൂന്ന് പേര്‍ മരിച്ചു. പയ്യാവൂരില്‍ നിന്നും വരികയായിരുന്ന ആംബുലന്‍സ് എളയാവൂരില്‍ നിയന്ത്രണം നഷ്ടമായി വാഹനം മരത്തിലിടിച്ചായിരുന്നു അപകടമുണ്ടായത്. ‍ആംബുലന്സ് ഡ്രൈവര്‍ ഉള്‍പ്പെടെ രണ്ടു പുരുഷന്മാരും ഒരു സ്ത്രീയുമാണ് മരിച്ചത്.

1 st paragraph

ഇന്ന് പുലര്‍ച്ചെ 5.30 യോടെ രോഗിയുമായി ജില്ലാ ആശുപത്രിയിലേക്ക് പോകുകയായിരുന്നു. ‍വാഹനത്തില് നാലു പേര്‍ ഉണ്ടായിരുന്നതാണ് വിവരം. മുന്ന് പേരും മരണമടഞ്ഞു.. ചന്ദനാക്കാംപാറ സ്വദേശികളാണ് മരണമടഞ്ഞവരെല്ലാം. ബിജോ, റെജീന, ആംബുലന്‍സ് ഡ്രൈവര്‍ നിധിന്‍രാജ്, എന്നിവരാണ് മരണമടഞ്ഞത്. പരിക്കേറ്റ ബെന്നി എന്നയാളുടെ നില ഗുരുതരമാണ്.

അപകടത്തിന് പിന്നാലെ പ്രദേശവാസികൾ ഓടിയെത്തിയെങ്കിലും ഉള്ളിലുള്ളവരെ പുറത്തെടുത്താനായില്ല. തുടർന്ന് ഫയർഫോഴ്സ് സ്ഥലത്തെത്തി ആംബുലൻസിന്റെ വാതിൽ വെട്ടിപ്പൊളിച്ച് ആളുകളെ പുറത്തെടുക്കുകയായിരുന്നു. അപ്പോഴേക്കും മൂന്നുപേരുടെ ജീവൻ നഷ്ടമായിരുന്നു.

 

2nd paragraph