കെ സുരേന്ദ്രന് പ്രതിയായ കോഴ കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന്.
കാസര്‍കോട്: മഞ്ചേശ്വരത്ത് അപര സ്ഥാനാര്‍ഥി കെ സുന്ദരയ്ക്ക് മത്സരരംഗത്ത് നിന്ന് പിന്മാറാന് കോഴ കൊടുത്തെന്ന ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് പ്രതിയായ കേസ് ക്രൈം ബ്രാഞ്ച് അന്വേഷിക്കും. കാസര്‍കോട് ജില്ലാ ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുക.
ബദിയടുക്ക പൊലീസ് ഇന്നലെയാണ് സുരേന്ദ്രനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. ഇന്ത്യന്‍ ശിക്ഷാ നിയമം 171(ബി) പ്രകാരമുള്ള കേസ് ആയിരുന്നു സുരേന്ദ്രന് എതിരെ ആദ്യം രജിസ്റ്റര്‍ ചെയ്തിരുന്നത്. പിന്നാലെ രാത്രിയോടെ മറ്റു വകുപ്പുകള്‍ കൂടി ചേര്‍ക്കുകയായിരുന്നു. തട്ടിക്കൊണ്ടുപോകല്‍, തടങ്കലില്‍വെച്ച് ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകളാണ് സുരേന്ദ്രനെതിരെ ചേര്‍ത്തത്.