തിരൂർ ജില്ലാ ആശുപത്രിയിലെ മോർച്ചറി അടച്ചു, ഇനി പോസ്റ്റുമോർട്ടം തിരൂരങ്ങാടിയിൽ
തിരൂർ ജില്ലാ ആശുപത്രിയിലെ മോർച്ചറിയുടെ പ്രവർത്തനം വ്യാഴാഴ്ചവരെ നിർത്തിവെച്ചു. മൃതദേഹങ്ങൾ തിരൂരങ്ങാടി താലൂക്കാശുപത്രിയിലേക്കാണ് ഇനി പോസ്റ്റ്മോർട്ടത്തിനു കൊണ്ടുപോകേണ്ടത്. മോർച്ചറിക്കു സമീപമുള്ള ഓപ്പറേഷൻ തിയേറ്റർ കെട്ടിടത്തിൽ ഏതാനും മാസം മുമ്പ് തീപ്പിടിത്തമുണ്ടായിരുന്നു.
തിയേറ്റർ പൊളിച്ചുനീക്കുന്നതിന്റെ ഭാഗമായി മോർച്ചറി കെട്ടിടത്തിലൂടെ പോകുന്ന വൈദ്യുതി കണക്‌ഷൻ മാറ്റിസ്ഥാപിക്കണം. ഇതിനാലാണ് മോർച്ചറി അടച്ചത്.