Fincat

വൃദ്ധ ദമ്പതികള്‍ക്ക് വെട്ടേറ്റു, റിട്ട അധ്യാപകന്‍ മരിച്ചു, മോഷണശ്രമമെന്ന് സംശയം

കല്‍പ്പറ്റ: വയനാട് ജില്ലയിലെ നെല്ലിയമ്പത്ത് വൃദ്ധ ദമ്പതികള്‍ക്കെതിരേ രാത്രിയില്‍ ആക്രമണം. ഗൃഹനാഥന്‍ വെട്ടേറ്റ് മരിച്ചു. റിട്ടയേര്‍ഡ് അധ്യാപകനായ കേശവനാണ് വെട്ടേറ്റ് മരിച്ചത്. മോഷണശ്രമത്തിനിടെയാണ് ആക്രമണമെന്നാണ് സംശയിക്കുന്നത്. ഇയാളുടെ ഭാര്യ പത്മാവതിയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെട്ടേറ്റ കേശവനെ ആശുപത്രിയിലേക്കെത്തിക്കുന്നതിനിടെ വഴിയില്‍ വെച്ചു മരിച്ചു.

1 st paragraph

മുഖംമൂടി ധരിച്ച രണ്ടുപേരാണ് ആക്രമണം നടത്തിയത്. ഈ വീട്ടില്‍ ഇവര്‍ മാത്രമേ താമസമുള്ളൂ. ഇതറിയുന്ന ആളുകളാവാമെന്നാണ് സംശയിക്കുന്നത്. പ്രദേശത്ത് നാട്ടുകാരും പൊലിസും പ്രതികള്‍ക്കായി തിരച്ചില്‍ നടത്തുന്നുണ്ട്.

കേശവനും ഭാര്യയും മാത്രമാണ് വീട്ടിൽ താമസം. മക്കളായ മഹേഷ് മാനന്തവാടിയിലും മുരളി പ്രസാദ് കോഴിക്കോട്ടും മിനിജ കൂടോത്തുമ്മലിലുമാണ് താമസം. അഞ്ചുകുന്ന് സ്കൂളിലെ കായികാധ്യാപകനായിരുന്നു കേശവൻ. മരുമക്കൾ: വിനോദ്, പ്രവീണ, ഷിനു.

2nd paragraph