വയോധികയുടെ മൃതദേഹം വീടിനുള്ളിൽ പുഴുവരിച്ച നിലയിൽ

അ​രി​മ്പൂ​ർ (തൃ​ശൂ​ർ): വ​യോ​ധി​ക​യു​ടെ മൃ​ത​ദേ​ഹം വീ​ടി​നു​ള്ളി​ൽ പു​ഴു​വ​രി​ച്ച നി​ല​യി​ൽ. മ​ന​ക്കോ​ടി മ​ഠ​ത്തി​പ​റ​മ്പി​ൽ രാ​മ​കൃ​ഷ്ണ​ന്റെ ഭാ​ര്യ സ​രോ​ജി​നി​യാ​ണ്​ (64) മ​രി​ച്ച​ത്. പ്ര​ദേ​ശ​ത്ത് ദു​ർ​ഗ​ന്ധം വ​മി​ച്ച​തോ​ടെ സ​മീ​പ​വാ​സി​ക​ൾ പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും ഒ​ന്നും ക​ണ്ടി​ല്ല. പി​ന്നീ​ട്​ ഇ​വ​രു​ടെ വീ​ട്ടി​ൽ​നി​ന്നാ​ണ് ദു​ർ​ഗ​ന്ധം വ​രു​ന്ന​തെ​ന്ന്​ മ​ന​സ്സി​ലാ​ക്കി അ​ക​ത്ത് ക​യ​റി നോ​ക്കി​യ​പ്പോ​ഴാ​ണ് മ​ര​ണ​വി​വ​രം അ​റി​ഞ്ഞ​ത്.

വീ​ട്ടി​ലു​ള്ള​വ​രെ നാ​ല് ദി​വ​സ​മാ​യി പു​റ​ത്ത് ക​ണ്ടി​രു​ന്നി​ല്ല. മാ​ന​സി​ക വി​ഭ്രാ​ന്തി​യു​ള്ള രാ​മ​കൃ​ഷ്ണ​ൻ കി​ട​പ്പി​ലാ​ണ്. സ​രോ​ജി​നി​യാ​ണ് ഇ​യാ​ളെ പ​രി​പാ​ലി​ച്ചി​രു​ന്ന​ത്. വീ​ട്ടി​ൽ ഇ​വ​ർ ര​ണ്ടു​പേ​ർ മാ​ത്ര​മാ​ണ്​ ഉ​ണ്ടാ​യി​രു​ന്ന​ത്. ആ​ശാ​രി​പ്പ​ണി​ക്കാ​ര​നാ​യ മ​ക​ൻ ദി​നേ​ശ​ൻ പ​ണി​ക്ക് പോ​യാ​ൽ ആ​ഴ്ച​യി​ൽ ഒ​രി​ക്ക​ലേ വ​രൂ. മ​ക​ൻ ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച​യാ​ണ് ജോ​ലി​ക്ക് പോ​യ​ത്.

 

ദി​വ​സ​ങ്ങ​ളാ​യി ഭ​ക്ഷ​ണം ക​ഴി​ക്കാ​തെ അ​വ​ശ​നാ​യ രാ​മ​കൃ​ഷ്ണ​നെ വീ​ട്ടി​ൽ​നി​ന്ന് മാ​റ്റി. അ​ന്തി​ക്കാ​ട് പൊ​ലീ​സും വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും എ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. മൃ​ത​ദേ​ഹ​ത്തി​ന് നാ​ല് ദി​വ​സ​ത്തെ പ​ഴ​ക്ക​മു​ണ്ടെ​ന്നാ​ണ് പൊ​ലീ​സ് നി​ഗ​മ​നം.